banner

സംസ്ഥാന പാതയിലുണ്ടായ വാഹന അപകടത്തിൽ ബാങ്ക് ജീവനക്കാരനായ യുവാവ് ദാരുണമായി കൊല്ലപ്പെട്ടു.

കണ്ണൂർ : മട്ടന്നൂർ സംസ്ഥാന പാതയിലുണ്ടായ വാഹന അപകടത്തിൽ കണ്ണൂർ ഐ.ഡി.ബി.ഐ ബാങ്ക് ജീവനക്കാരനായ യുവാവ് ദാരുണമായി കൊല്ലപ്പെട്ടു. മുണ്ടേരി പടന്നോട്ട് ഏച്ചൂർ കോട്ടംറോഡിൽ മലയൻചാൽ ഹൗസിൽ ബാലകൃഷ്ണന്റെയും രമണിയുടെയും മകൻ എം.സി.ബിജുവാണ് (38) മരിച്ചത്. 

ഇന്നലെ രാത്രി 9 ഓടെ എളയാവൂർ ബാങ്കിനു സമീപമാണ് അപകടം. ബൈക്കിൽ ഒരു കാർ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ സംശയം പ്രകടിപ്പിച്ചു. നാട്ടുകാർ കണ്ണൂർ എ കെ ജി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കണ്ണൂർ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ സി.സി.ടി.വി. പരിശോധനയടക്കം ഇന്ന് നടക്കും. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഭാര്യ: ജിതിന.
മക്കൾ: ആത്മിക, അലംകൃത.
സഹോദരങ്ങൾ: ഷൈജു,
ഷിജു.

Post a Comment

0 Comments