banner

എ.എ.റഹിം സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാർഥി; സിപിഐയുടേത് പി സന്തോഷ് കുമാർ; യുവനിര ലക്ഷ്യം


ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എ.എ.റഹിം സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാർഥി. സിപിഎം സംസ്ഥാന കമ്മറ്റിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. റഹിം നിലവിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ്. 2011ൽ വർക്കലയിൽ നിന്ന് കഹാറിനെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഒഴിവുവന്ന രണ്ടു രാജ്യസഭാ സീറ്റുകളില്‍ ഒരെണ്ണം സിപിഐക്ക് നല്‍കിയിരുന്നു. ഈ മാസം 31ന് ആണ് തിരഞ്ഞെടുപ്പ് .

പി സന്തോഷ് കുമാർ സിപിഐയുടെ രാജ്യസഭ സ്ഥാനാർഥി. പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ സന്തോഷ് കുമാര്‍ പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. എഐവൈഎഫിന്റെ (AIYF) ദേശീയ ജനറല്‍ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 2011ല്‍ കണ്ണൂരിലെ ഇരിക്കൂറില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

Post a Comment

0 Comments