"തീർച്ചയായും ഞാൻ അതിന് വേണ്ടി പ്രവർത്തിക്കും ഞാൻ കൊച്ചിയിലുണ്ടാകും. എനിക്ക് ഈ ആരാധകരുടെ മുന്നിൽ കളിക്കുന്നതിൽ വളരെ സന്തോഷവുമുണ്ട്" അടുത്ത സീസണിൽ മഞ്ഞ ജേഴ്സിയിൽ കാണുമോ എന്ന ചോദ്യത്തിന് മറുപടിയായി ലൂണ പറഞ്ഞു.
എന്നാൽ ഫൈനലിലെ ടീമിന്റെ തോൽവി വേദനജനകമായിരുന്നു. എന്നിരുന്നാലും തന്റെ ടീം മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും ലൂണ പറഞ്ഞു. കൊച്ചിയിൽ നിന്ന് ഗോവയിലേക്ക് യാത്ര ചെയ്തെത്തിയ ബ്ലാസ്റ്റേഴ്സ് ആരാധകരോട് നന്ദിയുണ്ടെന്നും പക്ഷെ ഞങ്ങൾക്ക് അവർക്കായി ട്രോഫി നൽകാൻ സാധിച്ചില്ലയെന്നും ലൂണ അറിയിച്ചു.
അതേസമയം കേരളത്തിന്റെ മുന്നേറ്റ താരങ്ങളായ ലൂണയും അൽവാരോ വാസ്ക്വെസും പെരേര ഡയസും കൊച്ചിയിലേക്ക് തിരിക്കാതെ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. വാസ്ക്വെസ് അടുത്ത സീസണിലും ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടാകുമെന്ന് ഉറപ്പ് നൽകിയാണ് ഇന്ത്യ വിട്ടത്.
മാർച്ച് 20ന് നടന്ന കലാശപ്പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പെനാൽറ്റി ഷൂട്ടൗട്ടിൽ ഹൈദരാബാദ് എഫ്സിയോട് തോൽക്കുകയായിരുന്നു. നിശ്ചിത സമയത്ത് 1-1ന് അവസാനിച്ച മത്സരം അധികം സമയത്തേക്ക് നീട്ടിയെങ്കിലും വിജയഗോൾ കണ്ടെത്താൻ ഇരു ടീമുകൾക്കും സാധിച്ചില്ല.
തുടർന്ന് നിർഭാഗ്യത്തിന്റെ പെനാൽറ്റിയിൽ കേരളത്തിന് മൂന്നാം തവണയും ഫൈനലിൽ നിരാശയോടെ മടങ്ങേണ്ടി വന്നു. ഇതിന് മുമ്പ് രണ്ട് തവണയാണ് ബ്ലാസ്റ്റേഴ്സ് ഫൈനലിൽ പ്രവേശിച്ചത്. രണ്ട് തവണയും അവസാന നിമിഷമായിരുന്നു കേരളത്തിന്റെ തോൽവി.
0 Comments