banner

ഓസ്ട്രേലിയൻ കടൽത്തീരത്ത് അന്യഗ്രഹജീവി?; അധികം ഞെട്ടെണ്ട വേണെൽ ഒന്ന് പേടിച്ചോ! സംഗതി കുറച്ച് സീരിയസ്സാണ്

ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡ് കടൽതീരത്ത് നടക്കാനിറങ്ങിയ പ്രദേശവാസികൾ ഒന്നു ഞെട്ടി. കാരണം മുമ്പ് കണ്ടിട്ടില്ലാത്ത ഒരു വിചിത്ര ജീവി കരക്കടിഞ്ഞ കാഴ്ച അത്ഭുതമുളവാക്കുന്നതായിരുന്നു. നീണ്ട വാലും ,നഖങ്ങളും, ചെറിയ മുഖവും ഒത്തിണങ്ങിയ ജീവി എന്താണെന്ന് ആർക്കും തന്നെ കണ്ടെത്താൻ സാധിച്ചില്ല. ഇതിനുമുമ്പും വിചിത്രമായ ജീവികൾ ഓസ്ട്രേലിയൻ കടൽതീരത്ത് വന്നിട്ടുണ്ട്. 

ഇവിടെ നിന്ന് പുറത്തു വന്ന അന്യഗ്രഹജീവിയെപ്പോലെയുള്ള വിചിത്ര ജീവിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചൊവ്വാഴ്ചയാണ് അലക്സ് തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ ടാൻ വീഡിയോ  പോസ്റ്റ് ചെയ്തത്.

വീഡിയോയിലെ ജീവിക്ക് ഉരഗത്തെപ്പോലെ തലയോട്ടിയുണ്ട്. മൃദുവായ കൈകാലുകൾ, നഖങ്ങൾ, എലിയെപ്പോലെ നീളമുള്ള വാൽ എന്നിവയും ഇതിന് ഉണ്ട്. ഈ ജീവിയുടെ തലയിലെ മാംസത്തിന്റെ ഭൂരിഭാഗവും നഷ്ടപ്പെട്ടതായി വീഡിയോയിൽ കാണാൻ കഴിഞ്ഞു. കടപ്പുറത്ത് പ്രഭാത നടത്തത്തിനിടെയാണ് ഈ ജീവിയെ മറൂച്ചിഡോർ ബീച്ചിൽ കണ്ടെത്തിയതെന്ന് അലക്‌സ് പറഞ്ഞു. ടാൻ ചിത്രീകരിച്ച വീഡിയോയിൽ ഈച്ചകൾ ജീവിയുടെ മേൽ ഇഴയുന്നതും കാണാമായിരുന്നു.

ചില ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾ പറയുന്നു വീഡിയോയിലുള്ള ജീവി മുങ്ങിമരിച്ച കംഗാരു അല്ലെങ്കിൽ വാലാബി ആയിരിക്കാം എന്ന്. അതേസമയം, ടാനിന്റെ അനുയായികളിൽ ചിലർ ഓസ്‌ട്രേലിയൻ ഇതിഹാസം സ്റ്റീവ് ഇർവിന്റെ മകൾ ബിന്ദി ഉൾപ്പെടെയുള്ള വന്യജീവി വിദഗ്ധരെ അവരുടെ വിദഗ്ധ അഭിപ്രായത്തിനായി ടാഗ് ചെയ്യുകയും ചെയ്തു.

Post a Comment

0 Comments