Latest Posts

ഓൾ കേരള ഡിഷ് ട്രാക്കേഴ്സ് ട്രേഡ് യൂണിയന് കൊല്ലത്ത് ആരംഭം

കുണ്ടറ : ഓൾ കേരള ഡിഷ് ട്രാക്കേഴ്സ് ട്രേഡ് യൂണിയന് കൊല്ലത്ത് ആരംഭം. ഉദ്ഘാടനം എം.നൗഷാദ് എം.എൽ.എ. നിർവ്വഹിച്ചു. അസംഘടിത മേഖലയിലെ ഡിഷ് ടെക്‌നീഷ്യൻമാരെ ഏകോപിപ്പിച്ച് കൊല്ലം ആസ്ഥാനമാക്കിയാണ് യൂണിയൻ രൂപവത്കരിച്ചത്. തേവള്ളി ലേക്ക് ലാൻഡ്‌ ഗാർഡനിൽ നടന്ന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് പി.പ്രശാന്ത് അധ്യക്ഷത വഹിച്ചു.

സർട്ടിഫിക്കറ്റ് പ്രകാശനം പി.സി.വിഷ്ണുനാഥ് എം.എൽ.എ.യും ലോഗോ പ്രകാശനം അഞ്ചാലുംമൂട് എസ്.എച്ച്.ഒ. സി.ദേവരാജനും നിർവഹിച്ചു. അനിൽകുമാർ മുളങ്കാടകം മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി വി.എസ്‌.ശ്രീകാന്ത്, ബിജു കൊട്ടിയം, പി.എസ്‌.പദ്‌മനാഭൻ, കോർപ്പറേഷൻ കൗൺസിലർമാരായ ടെൽസ തോമസ്, ബി.ഷൈലജ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റായി ഗോപകുമാർ പെരിനാട്, സെക്രട്ടറിയായി സൈനുലാബ്ദീൻ അഞ്ചൽ എന്നിവരെ തിരഞ്ഞെടുത്തു.

0 Comments

Headline