banner

'അഷ്ടമുടി അച്ചാറുകൾ' ഇനി സ്വീകരണ മുറികളിലേക്ക്; അഷ്ടമുടിയിലെ വീട്ടമ്മമാർ സംരംഭകരാകുന്നു; ആദ്യ ദിനം തന്നെ മികച്ച പ്രതികരണം; തൃക്കരുവയിലെ കുടുംബശ്രീ സംരംഭം ഉദ്ഘാടനം ചെയ്ത് സരസ്വതി രാമചന്ദ്രൻ

അഷ്ടമുടി : അഷ്ടമുടി കായലിൻ്റെ ഓരത്ത് നിന്ന് അഷ്ടമുടിയുടെ പേരിൽ വീട്ടമ്മമാർ സംരംഭകരാകുന്നു. അഷ്ടമുടി പിക്കിൾസ് & കാറ്ററിംഗ്സ് എന്ന ബ്രാൻ്റിൽ അച്ചാറുകളും കാറ്റഗിംഗ് സേവനങ്ങളും ലഭ്യമാക്കിക്കൊണ്ടാണ് കുടുംബശ്രീയുടെ തണലിൽ ഏഴോളം കുടുംബശ്രീ യൂണിറ്റിലെ തിരഞ്ഞെടുത്ത അംഗങ്ങൾ ചേർന്ന് സംരഭമേഖലയിലേക്ക് കാലെടുത്തുവയ്ക്കുന്നത്.

അഷ്ടമുടി കുരുംമ്പലമൂട് ജംങ്ഷനിൽ ആരംഭിച്ച യൂണിറ്റ് ഞയറാഴ്ച രാവിലെ 9 മണിക്ക് തൃക്കരുവ പഞ്ചായത്തിൻ്റെ ആരാധ്യയായ പ്രസിഡൻ്റ് സരസ്വതി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് തൃക്കരുവ പഞ്ചായത്തിൻ്റെ ഭാഗത്ത് നിന്ന് എല്ലാവിധ സഹകരണങ്ങളും പ്രോത്സാഹനങ്ങളും ഉണ്ടാകുമെന്ന് ഉദ്ഘാടന വേളയിൽ സരസ്വതി രാമചന്ദ്രൻ വ്യക്തമാക്കി

ഒന്നാം വാർഡ് മെമ്പർ സുജിത്ത് അഷ്ടമുടി, അഷ്ടമുടി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ ഷുക്കൂർ, അധ്യാപകനായ ആൻ്റേഴ്സൺ തുടങ്ങിയവർ ചടങ്ങിന് സന്നിഹിതരായിരുന്നു.

സ്വന്തമായി തൊഴിൽ ചെയ്ത് വരുമാനം നേടി മുന്നോട്ട് പോകണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്ക സ്ത്രീകളും. ഇഷ്ടപ്പെട്ട മേഖലയിൽ ജോലി ചെയ്യാൻ സ്ത്രീകൾക്ക് ഇപ്പോൾ അവസരമുണ്ട്. ഇനി സ്വന്തമായി ബിസിനസ് ചെയ്യാനാണ് ആഗ്രഹമെങ്കിൽ അതിനും അവസരമുണ്ട്. ബിസിനസ് സംരംഭങ്ങൾ നടത്താൻ ആഗ്രഹമുള്ള, മികച്ച ആശയങ്ങളും അതിനുള്ള പ്രാപ്തിയുമുള്ള സ്ത്രീകൾക്ക് പിന്തുണയേകാൻ സർക്കാർ നിരവധി പദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ട്. 

കയ്യിൽ പണമില്ലാത്തതിനാൽ തങ്ങളുടെ എക്കാലത്തേയും ബിസിനസ് എന്ന സ്വപ്നം മനപൂർവ്വം മറന്നുകളഞ്ഞവർ നിരവധിയാണ്. ഇനി അതിന്റെ ആവശ്യമില്ല എന്ന് തെളിയിക്കുകയാണ് അഷ്ടമുടിയിലെ ഈ സ്ത്രീ സംരംഭകർ. പ്രദേശത്തെ ഏഴോളം കുടുംബശ്രീ യൂണിറ്റിലെ
അംഗങ്ങൾ ചേർന്ന് രൂപം കൊടുത്ത അഷ്ടമുടി പിക്കിൾസ് & കാറ്ററിംഗ്സിൻ്റെ പ്രസിഡൻ്റ് സ്വപ്ന വിനോദും, സെക്രട്ടറി നീതി ഗിരീഷുമാണ് ഗ്രൂപ്പിലെ അംഗങ്ങൾ അർച്ചന, ജീനാ അനിൽ, ഷീബാ കുമാരി, ഷൈല, ഗീതാ കുമാരി, ഇന്ദുലേഖ, സിന്ദു, റീന എന്നിവരുമാണ്.

Post a Comment

0 Comments