വാട്‌സാപ്പിലുടെ അയച്ച സന്ദേശങ്ങള്‍ തങ്ങളെ അപകീര്‍ത്തി ഉണ്ടാക്കുന്ന തരത്തിൽ ഉള്ളതാണെന്ന് വരുത്തി ഇയാളില്‍നിന്ന് പണം തട്ടാനുള്ള ശ്രമമാണ് പ്രതികള്‍ നടത്തിയത്. പരാതി നല്‍കാതിരിക്കാനായി പ്രതികള്‍ ഡോക്ടറോട് മൂന്നു ലക്ഷം രൂപ നല്‍കണമെന്നാവശ്യപ്പെടുകായിരുന്നു.
ഇതിന് വേണ്ടി പലതവണ വാട്‌സാപ്പ് കാള്‍ വഴിയും ചാറ്റ് വഴിയും ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതോടെ ഡോക്ടര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് വെസ്റ്റ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. രണ്ട് പേരും കൂടി ആസൂത്രണം ചെയ്താണ് ഡോക്ടറില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.
എ.സി.പി വി.കെ.രാജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ.കെ.സി.ബൈജു,സിനീയര്‍ സി.പി.ഒ ഷൈജ,പ്രിയ, സി.പി.ഒ ഷിനോജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
0 Comments