banner

സ്കൂളിൽ നിന്നും വീട്ടിലേക്ക് വരവെ പതിനാല്കാരിയെ 'ഡ്യൂക്ക്‌' ബൈക്കില്‍ പിന്തുടര്‍ന്ന്‌ അപമാനിക്കാന്‍ ശ്രമം; അഞ്ചാലുംമൂട്ടിൽ യുവാവ് പിടിയിൽ

അഞ്ചാലുംമൂട് : സ്കൂളിൽ നിന്നും മടങ്ങിയ പതിനാല്കാരിയെ പിന്തുടര്‍ന്ന്‌
അപമാനിക്കാന്‍ ശ്രമിച്ച യുവാവ്‌ പോലീസ്‌ പിടിയിലായി. അഞ്ചാലുംമൂട്
കുരീപ്പുഴ സ്വദേശി സിജു
(19) ആണ്‌ പോലീസ്‌ പിടിയിലായത്‌. വിദ്യാലയത്തിലേക്ക്‌ പോകുന്ന
പെണ്‍കുട്ടിയെ ഇയാളും സുഹൃത്തും ചേര്‍ന്ന്‌ നിരന്തരം പിന്തുടര്‍ന്ന്‌ ശല്യം
ചെയ്യുകയായിരുന്നു. 

വിദ്യാലയത്തില്‍ നിന്നും മടങ്ങിയ വിദ്യാര്‍ത്ഥിനിയെ ഡ്യൂക്ക്‌
ബൈക്കില്‍ പിന്തുടര്‍ന്ന്‌ ഇയാളും സുഹൃത്തും ചേര്‍ന്ന്‌ ശല്യം ചെയ്യുകയായിരുന്നു.
തുടര്‍ന്ന്‌ ഒരു ദിവസം ബൈക്ക്‌ മുന്നില്‍ കുറുകേ നിര്‍ത്തി പെണ്‍കുട്ടിയെ
കൊല്ലുമെന്ന്‌ ഭീഷണിപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടി മാതാപിതാക്കളെ
അറിയിക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. 

സംഘത്തിലുള്‍പ്പെട്ട
ആദര്‍ശ്‌ എന്നയാളെ മുന്‍പ്‌ പോലീസ്‌ പിടികൂടുകയായിരുന്നു. 

അഞ്ചാലുംമൂട് എസ്.എച്ച്.ഓ സി ദേവരാജൻ്റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ അനീഷ്‌, ഷബ്നാ.എം, ലഗേഷ്കുമാര്‍, എ.എസ്‌.ഐ ഓമനക്കുട്ടന്‍, സി.പി.ഒ രാജി എന്നിവരടങ്ങിയ സംഘമാണ്‌ ഇയാളെ പിടികൂടിയത്‌. ഇയാളെ റിമാന്റ്‌ ചെയ്തു.

Post a Comment

0 Comments