കഴിഞ്ഞ 5ന് രാത്രി 11.30 ന് പോളയത്തോട് മാര്‍ക്കറ്റിന് സമീപം വച്ച് നിഷാദ് എന്നയാളെയും ഇയാളുടെ സുഹൃത്തുക്കളേയും കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് ഇയാള്‍. നിഷാദ് ജോലി നോക്കുന്ന പച്ചക്കറി കടയുടെ ഉടമസ്ഥനായ അന്‍സറിനെ ഫോണിലൂടെ അസഭ്യം വിളിച്ചത് കടയിലെ ജീവനക്കാരും സുഹൃത്തുകളും ചേര്‍ന്ന് ചോദിക്കാന്‍ ചെന്നതിന്‍റെ വിരോധത്തിലാണ് ആക്രമിച്ചത്.
പരിക്കേറ്റ നിഷാദിനെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു.
കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ആര്‍ രതീഷിന്‍റെ നേതൃത്വത്തില്‍ എസ്.ഐ രജീഷ്, രതീഷ് എ.എസ്.ഐ പ്രമോദ്, സി.പി.ഒ മാരായ രഞ്ജിത്ത്, ഷംനാദ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ റിമാന്‍റ് ചെയ്തു.
0 Comments