banner

മാനസിക വൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

തിരുവനന്തപുരം : മാനസിക വൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ജാർഖണ്ഡ് സ്വദേശി ചന്ദൻ കുമാറാണ് പിടിയിലായത്. 

മെഡിക്കൽ കോളജ് പൊലീസാണ് പ്രതിയെ പിടികൂടിയത്. ഇന്നലെ രാത്രിയായിരുന്നു ഇയാൾ തിരുവനന്തപുരം ചെന്തിലോട് സ്വദേശിനിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.

പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കും.


Post a Comment

0 Comments