banner

സംശയത്തിന്റെ പേരിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റിൽ

കോഴിക്കോട് : ഭാര്യയെ കഴുത്തറത്ത് കൊല്ലാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. ഐക്കരപ്പടി നിരോലിപ്പാടത്ത് ബഌ ബെല്‍ വീട്ടില്‍ ജാസ്മിര്‍ (42) ആണ് അറസ്റ്റിലായത്. ഇയാള്‍ ഭാര്യ നാഫ്ത്തിയയെയാണ് കൊല്ലാന്‍ ശ്രമിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം. 

ഗുരുതരമായി പരിക്കേറ്റ നാഫ്ത്തിയ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഭാര്യയുടെ കഴുത്തറത്ത ശേഷം മുങ്ങിയ ജാസ്മിർ തന്നെയാണ് വിവരം പുറത്തറിയിച്ചത്. വിവരമറിഞ്ഞ് കൊണ്ടോട്ടി പോലീസ് സ്റ്റേഷൻ ഹെഡ് ഓഫീസർ എം.സി. പ്രമോദിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി അന്വേഷണം നടത്തുകയും ജാസ്മിറിനെ പിടികൂടുകയുമായിരുന്നു. കൃത്യം നടക്കുന്ന സമയം ഇവർ രണ്ടുപേർ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. രണ്ടുദിവസം മുൻപ് ജാസ്മിർ കുട്ടികളെ കടലുണ്ടിയിലെ തന്റെ വീട്ടിൽ കൊണ്ടാക്കിയിരുന്നു.

കൃത്യം നടക്കുമ്പോള്‍ ഇവര്‍ രണ്ടുപേര്‍ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. കുട്ടികളെ ജാസ്മിര്‍ രണ്ടുദിവസം മുന്‍പ് കടലുണ്ടിയിലെ വീട്ടില്‍ കൊണ്ടാക്കിയിരുന്നു. 

ഒന്നരവർഷം മുൻപാണ് ജാസ്മിർ വിദേശത്തുനിന്നു വന്നത്. ഭാര്യയെക്കുറിച്ച് ജാസ്മിറിനുണ്ടായ ചില സംശയങ്ങളാണ് കൃത്യത്തിലേക്കു നയിച്ചതെന്ന് പോലീസ് പറഞ്ഞു. വിരലടയാളവിദഗ്ധർ സ്ഥലത്തെത്തി പരിശോധിച്ചു. സംഭവത്തിനുശേഷം പോലീസ്, വീട് പൂട്ടി കാവൽ ഏർപ്പെടുത്തി. പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ജാസ്മിറിനെ റിമാൻഡ്ചെയ്തു.

إرسال تعليق

0 تعليقات