banner

കൊല്ലത്ത് സി.സി മുടങ്ങിയതിന്‌ ആട്ടോഡ്രൈവറെ ആക്രമിച്ച് വാഹനം തട്ടികൊണ്ട്‌ പോയ സംഘത്തിലെ ഒരാള്‍ പോലീസ്‌ പിടിയില്‍

കൊല്ലം : ആട്ടോയുടെ സി.സി. മുടങ്ങിയതിന്‌ ആട്ടോ ഡ്രൈവറെ ആക്രമിച്ച്‌ വാഹനം
തട്ടി കൊണ്ട്‌ പോയ സംഘത്തിലെ ഒരാളെ പാരിപ്പള്ളി പോലീസ്‌ പിടികൂടി.
കല്ലമ്പലം പുല്ലൂര്‍മുക്ക്‌ സുനില്‍ നിവാസിൽ റീബു (40) ആണ്‌ പോലീസ്‌ പിടിയിലായത്‌. കഴിഞ്ഞ 18ന്‌ പാരിപ്പളളി മെഡിക്കല്‍ കോളേജിന്‌
സമീപത്തെ സ്റ്റാന്‍ഡില്‍ നിന്നും ഓട്ടം വിളിച്ച്‌ കൊണ്ട്‌ പോയ ആട്ടോയാണ്‌ തട്ടി
കൊണ്ട്‌ പോയത്‌. 

കല്ലമ്പലത്തെ സ്വകാര്യ ഫിനാന്‍സ്‌ സ്ഥാപനത്തില്‍ നിന്നും പണം
കടമെടുത്ത്‌ വാങ്ങിയ ആട്ടോയുടെ തവണ മുടങ്ങിയതിനെ തുടര്‍ന്നാണ്‌
പ്രതിയുള്‍പ്പെട്ട സംഘം ആട്ടോയില്‍ കയറി മൈലാടുംപാറ എന്ന സ്ഥലത്ത്‌
എത്തിയപ്പോള്‍ ഡ്രൈവറെ ആക്രമിച്ച്‌ ആട്ടോ തട്ടിയെടുക്കുകയായിരുന്നു. തുടര്‍ന്ന്‌ ആട്ടോ ഡ്രൈവറുടെ പരാതിയില്‍ പാരിപ്പള്ളി പോലീസ്‌ സ്റ്റേഷനില്‍ കവര്‍ച്ചയ്ക്ക്‌
രജിസ്റ്റര്‍ ചെയ്ത കേസിലാണ്‌ സംഘത്തിലുള്‍പ്പെട്ട റീബുവിനെ കല്ലമ്പലത്ത്‌ നിന്നുമാണ് പോലീസ്
പിടികൂടിയത്‌. സമീപത്തെ ക്ഷ്രേതത്തിന്‌ പുറകില്‍ ഒളിപ്പിച്ച ആട്ടോയും പോലീസ്‌
പിടികൂടി.

പാരിപ്പളളി ഇന്‍സ്പെക്ടര്‍ എ.അല്‍ജബറിന്റെ നേതൃത്വത്തില്‍, എസ്സ്‌.ഐ അനൂരൂപ, എ.എസ്‌.ഐമാരായ അഖിലേഷ്‌, നന്ദകുമാര്‍, ബിജു, എസ്‌.സി.പി.ഓ നൗഷാദ്‌, സി.പി.ഒ അനൂപ്‌ എന്നിവരുള്‍പ്പെട്ട സംഘമാണ്‌ ഇയാളെ പിടികൂടിയത്‌. ഇയാളെ റിമാന്റ്‌ ചെയ്തു. ക

Post a Comment

0 Comments