കഴിഞ്ഞ ദിവസം പാകിസ്താനിലുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.
പാകിസ്താനിലെ പെഷവാർ നഗരത്തിലെ പള്ളിയിലാണ് സ്‌ഫോടനം ഉണ്ടായത്. ഇതിൻ്റെ ഉത്തരവാദിത്തമാണ് ഐ.എസ് (ഇസ്ലാമിക് സ്റ്റേറ്റ് ) ഏറ്റെടുത്തതായി പാക് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണത്തില്‍ 57 പേര്‍ കൊല്ലപ്പെടുകയും 200 ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസമാണ് പെഷവാറിലെ പള്ളിക്ക് സമീപം രണ്ട് ഭീകരര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും, തുടര്‍ന്ന് അവരില്‍ ഒരാള്‍ കെട്ടിടത്തില്‍ പ്രവേശിച്ച് സ്ഫോടനം നടത്തുകയും ചെയ്തത്.
ചാവേർ ബോംബർ പോലെ കറുത്ത വസ്ത്രം ധരിച്ച ഒരാളെ ഒരു ദൃക്‌സാക്ഷി തിരിച്ചറിഞ്ഞു, അവൻ പള്ളിയിൽ പ്രവേശിച്ച് സുരക്ഷാ ഗാർഡിനെ ആദ്യം വെടിവച്ചു കൊല്ലുകയായിരുന്നു.
"അതിനു ശേഷം, അവൻ വേഗത്തിൽ [മസ്ജിദിന്റെ] പ്രധാന ഹാളിൽ പ്രവേശിച്ച് പ്രസംഗവേദിക്ക് മുന്നിൽ സ്വയം പൊട്ടിത്തെറിച്ചു" ദൃക്സാക്ഷി ജിയോ ന്യൂസിനോട് പറഞ്ഞു.
ഷിയാ വിശ്വാസികളെ ലക്ഷ്യമിട്ട് നടത്തിയ ചാവേര്‍ സ്‌ഫോടനത്തെ പാകിസ്താന്‍ മനുഷ്യാവകാശ കമ്മീഷനും, യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും അപലപിച്ചു.
0 Comments