banner

പെണ്‍വാണിഭത്തിനായി പെണ്‍കുട്ടികളെ എത്തിച്ചുകൊടുക്കുന്ന ഇടനിലക്കാരൻ അറസ്റ്റിൽ; ഇതുവരെ സ്ത്രികൾ അടക്കം എട്ട് അറസ്റ്റ്

മംഗളുരു : പെണ്‍വാണിഭത്തിനായി പെണ്‍കുട്ടികളെ എത്തിച്ചുകൊടുക്കുന്ന ഇടനിലക്കാരനായ ഉള്ളാളിലെ അബ്ദുള്‍ റാസിക്ക് (44) ഉള്‍പ്പെടെയുള്ളവർ അറസ്റ്റിലായി. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. നന്ദിഗുഡ്ഡയിലെ ഫ്ളാറ്റില്‍ പൊലീസ് റെയ്ഡ് നടത്തുകയും ഇരകളായ പെണ്‍കുട്ടികളെയും സ്ത്രീകളെയും രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. പ്രതികളെ കോടതി റിമാൻ്റ് ചെയ്തു. 

ഫ്ളാറ്റിലെ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് മൊത്തം പത്ത് കേസുകളാണ് ഇവിടെയുള്ള വനിതാ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇരകളില്‍ ചില മലയാളി പെണ്‍കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നും കടത്തിക്കൊണ്ടുവരുന്ന പെണ്‍കുട്ടികളെ ഫ്ളാറ്റിലെത്തിച്ച്‌ പെണ്‍വാണിഭത്തിന് ഉപയോഗിച്ചുവരികയായിരുന്നു. 

മംഗളൂരു അടക്കം കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും പെണ്‍കുട്ടികളെ ഈ ഫ്ളാറ്റില്‍ എത്തിച്ചിരുന്നു. പിടിയിലായ പ്രതികള്‍ അന്തര്‍ സംസ്ഥാന സെക്സ് റാക്കറ്റിലെ കണ്ണികളാണെന്ന് പൊലീസ് വ്യക്തമാക്കി.

നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് സ്ത്രികൾ അടക്കം എട്ട് പേരെ അറസ്റ്റ് ചെയ്‌തിരുന്നു .മുഹമ്മദ് ഷെരീഫ് (46), സന (24), ഉമർ കുഞ്ഞി (43), മുഹമ്മദ് ഹനീഫ് (46), സന്ദീപ് (43), പ്രവീൺ ഡിസൂസ (40), രഹർനാഥ് (48). ഷമീമ തുടങ്ങിയവരാണ് നേരത്തെ പിടികൂടിയിരുന്നത് .

Post a Comment

0 Comments