ഇന്നും ഡീസലിന് വിലകൂടിയെങ്കിലും ടിക്കറ്റ് നിരക്കില്‍ മാറ്റമില്ലെന്നത് ഉടമകള്‍ ചൂണ്ടിക്കാട്ടി. സമരത്തിലേക്ക് സര്‍ക്കാര്‍ തള്ളിവിടുകയായിരുന്നുവെന്നും ബസ് ഉടമകള്‍ കൂട്ടിച്ചേര്‍ത്തു.
അതേ സമയം, സമരത്തിൽ നിന്ന് പിൻമാറണമെന്ന് ഗതാഗത മന്ത്രി. ചാർജ് വർധന സർക്കാർ അംഗീകരിച്ചതാണ്. അത് എപ്പോൾ എങ്ങനെ വേണം എന്നതിൽ ചർച്ച നടക്കുകയാണ്. ഈ സമയത്ത് സമരം കൊണ്ട് സർക്കാരിനെ സമ്മർദപ്പെടുത്താമെന്ന് കരുതേണ്ടെന്നും പരീക്ഷ കാലമായതിനാൽ വിദ്യാർത്ഥികളെ പരിഗണിക്കാതെ ബസുടമകൾ സമരത്തിലേക്ക് പോകുമെന്ന് കരുതുന്നില്ലെന്ന് ഗതാഗത മന്ത്രി പറഞ്ഞു.
ഓട്ടോ, ടാക്‌സി , ബസ് എന്നിവയ്ക്ക് ഒരുമിച്ച് നിരക്ക് വര്‍ധന നടപ്പാക്കും. സമ്മര്‍ദ്ദ തന്ത്രത്തിലാക്കി കാര്യം നേടിയെടുക്കാമെന്ന് ബസ് ഉടമകള്‍ ചിന്തിക്കേണ്ടെന്നും സമരം ചെയ്തത് കൊണ്ടോ ചെയ്യാത്തത് കൊണ്ടോ നിരക്ക് വര്‍ധന പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. വിശദമായ പരിശോധന നടക്കുന്നുണ്ടെന്നും അതിനു ശേഷം പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
0 Comments