banner

തൃക്കരുവയിൽ നാളെ ക്യാൻസർ രോഗ നിർണയ ക്യാമ്പ്: അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നറിയിച്ച് ജനകീയനായ ജനപ്രതിനിധി ആബാ അഗസ്റ്റിൻ; മറക്കരുത് നാളെയാണ്!

തൃക്കരുവയിൽ നാളെ ക്യാൻസർ രോഗ നിർണയ ക്യാമ്പ്. ബുധനാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് 1 വരെ  അഷ്ടമുടി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ചാണ് ക്യാൻസർ രോഗ നിർണയ ക്യാമ്പ് നടത്തുന്നത്. രാവിലെ 9 മുതൽ ഉച്ചക്ക് 12 വരെ പൊതുജനങ്ങൾക്ക് രജിസ്ട്രേഷൻ ചെയ്യാം. ക്യാമ്പിൽ പങ്കെടുക്കാൻ താത്പര്യം ഉള്ളവർ അവരവരുടെ വാർഡ് മെമ്പർ, ആശാവർക്കർ മാരുമായി ബന്ധപ്പെടാനും നിർദ്ദേശമുണ്ട്.

അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നറിയിച്ച് ജനകീയനായ ജനപ്രതിനിധി ആബാ അഗസ്റ്റിൻ. ആയിരങ്ങളും പതിനായിരങ്ങളും ചെലവാക്കി ക്യാൻസർ രോഗ നിർണയം നടത്തുന്ന ഈ കാലത്ത്, ജനങ്ങൾ സൗജന്യ ക്യാമ്പ് പ്രയോജനപ്പെടുത്തണമെന്ന് തൃക്കരുവ ഗ്രാമ പഞ്ചായത്തിലെ യുവ ജനപ്രതിനിധി ആബാ അഗസ്റ്റിൻ പറഞ്ഞു. 

തൃക്കരുവ പതിനഞ്ചാം വാർഡ് മെമ്പറായ ആബ കഴിഞ്ഞ ഇലക്ഷനിൽ വലിയ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചു കയറിയത്. തൃക്കരുവ പഞ്ചായത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്ക് മുൻ നിരയിൽ നിന്ന ആബ ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയുള്ള നേതാവാണ്.

ക്യാന്‍സര്‍ ഈ കാലഘട്ടത്തിലെ മാരകമായ ഒരു അസുഖമാണ്. അനിയന്ത്രിതമായ കോശവളര്‍ച്ചയും ശരീരത്തിലെ സ്വഭാവിക കലകള്‍ നശിക്കുന്നതിന് കാരണമാകുന്ന രോഗമാണിത്. റിപ്പോർട്ടുകൾ പ്രകാരം ഓരോ വര്‍ഷവും 1.4 കോടി ജനങ്ങള്‍ ക്യാന്‍സര്‍ രോഗത്തിന് ഇരയാകുകയും, അതില്‍ പകുതിയോളം പേര്‍ മരണപ്പെടുകയും ചെയ്യുന്ന ഭീതിജനകമായ അവസ്ഥ ഇന്നുണ്ട്. എന്നാൽ ഒരു പരിധി വരെ ഈ രോഗത്തെ ആദ്യ ഘട്ടത്തിലെ നിർണ്ണയത്തിലൂടെ നശിപ്പിക്കാനാകും.

Post a Comment

0 Comments