വാഹനത്തിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
ബാറ്ററിയില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
കരുനാഗപ്പള്ളി ടൗണിൽ പെട്രോൾ പമ്പിന് സമീപം ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കല്ലേലിഭാഗം സ്വദേശി നിസാറിനൊപ്പം കുട്ടികൾ ഉൾപ്പെടുന്ന കുടുംബവും വാഹനത്തിലുണ്ടായിരുന്നു.
കാറിൽ നിന്ന് പുക ഉയരുന്നു കണ്ട് പുറത്തിറങ്ങി മാറിയതിനാൽ യാത്രികർക്ക് പരിക്കേല്ക്കാതെ രക്ഷ നേടാനായി. ഫയർഫോഴ്സ് സംഘമെത്തിയാണ് കാറിൽ നിന്ന് ഉയർന്ന തീ അണച്ചത്.
0 Comments