banner

ജൂനിയർ ഡോക്ടറെ നഗ്നയാക്കി ശിക്ഷിച്ച ചന്ദ്രഹരണിൻ്റെ ജോലി പോയി; ഇദ്ദേഹം മലയാളിയാണോ?, ജോലി പോയ നടപടി നിയമത്തിൻ്റെ വഴിയിലൂടെ നേരിടുമെന്ന് ചന്ദ്രഹരൺ...

ലണ്ടൻ : ജൂനിയർ ഡോക്ടറെ നഗ്നയാക്കി ശിക്ഷിച്ച ചന്ദ്രഹരണിൻ്റെ ജോലി പോയി. മുതിർന്ന എൻ എച്ച് എസ് കൺസൾട്ടൻ്റായ എഡ്വിൻ ചന്ദ്രഹരൺ എന്നയാൾക്കാണ് എംപ്ലോയ്മെന്റ് ട്രിബ്യുണലിലെ വിചാരണയിൽ തൻ്റെ ജോലി നഷ്ടപ്പെട്ടത്. ഇയാളുടെ ചോദ്യത്തിന് തെറ്റായ ഉത്തരം നൽകിയ വനിത ജൂനിയർ ഡോക്ടറോട് ഹോട്ടൽ മുറിയിൽ തന്റെ മുന്നിൽ നഗ്‌നയായി നിൽക്കാൻ ആവശ്യപ്പെട്ടെന്ന ആരോപണത്തിലാണ് ബ്രിട്ടനിലെ ഗൈനൊക്കോളജിസ്റ്റായ ചന്ദ്രഹരണിന് തൻ്റെ ജോലി നഷ്ടപ്പെട്ടത്.

വിവാഹിതനായ ഈ ഗൈനൊക്കോളജിസ്റ്റ്, പരിശീലനം നടത്തുന്ന വനിതാ ജൂനിയർ ഡോക്ടറോട് വസ്ത്രങ്ങൾ അഴിച്ചുമാറ്റി കണ്ണാടിക്ക് മുൻപിൽ നിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു. അവർക്ക് സംഭവിച്ച തെറ്റ് ഏതെങ്കിലുമൊരു രോഗിയുടെ മരണകാരണമാകുമായിരുന്നു എന്നാണ് ചന്ദ്രഹരൺ പറഞ്ഞത്. അതുപോലെ വനിത ഡോക്ടർക്ക് ഒരു പ്രത്യേകതരം മസാജ് ചെയ്തു നൽകാമെന്നും അയാൾ പറഞ്ഞുവത്രെ. അവരുടെ പുറത്ത് അയാൾ ഒന്ന് സ്പർശിക്കുമ്പോൾ തന്നെ അവർക്ക് ലൈംഗിക സംതൃപ്തി ലഭിക്കുമെന്നും അയാൾ പറഞ്ഞു.

മറ്റൊരു വനിതാ ജൂനിയർ ഡോക്ടറേയും ഇയാൾ പീഡിപ്പിച്ചതായി ട്രൈബ്യുണൽ കണ്ടെത്തി. ദൂരെയൊരിടത്ത് കോൺഫറൻസിൽ പങ്കെടുക്കാൻ പോയപ്പോഴായിരുന്നു അതും. ഇയാൾക്കൊപ്പം ഒരേ മുറിയിൽ കഴിയാൻ ആ വനിതയേയും ഇയാൾ നിർബന്ധിക്കുകയായിരുന്നു. പീന്നീട് അവരെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇതിനെ തുടർന്ന് കഴിഞ്ഞ 15 വർഷമായി ഇയാൾ ലേബർ വാർഡിന്റെ ചുമതലക്കാരനായി ജോലി നോക്കിയിരുന്ന സെയിന്റ് ജോർജ്ജ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എൻ എച്ച് എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽനിന്നും ഇയാളെ പുറത്താക്കുകയായിരുന്നു. നേരത്തേ 2020 ഫെബ്രുവരിയിൽ ഇയാൾ ഇവിടെ ക്ലിനിക്കൽ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

അതേസമയം, തന്നെ പിരിച്ചുവിട്ട ഹോസ്പിറ്റലിന്റെ നടപടിക്കെതിരെ ഇയാൾ നിയമനടപടികൾ സ്വീകരിക്കുകയായിരുന്നു. താൻ ഒരു ബ്രിട്ടീഷ് ഏഷ്യനാണ് എന്ന കാരണത്താൽ തന്നോട് വംശീയ വിദ്വേഷം പ്രകടിപ്പിക്കുകയാണ് എൻ എച്ച് എസ് ട്രസ്റ്റ് എന്നായിരുന്നു ഇയാളുടെ വാദം. ഈ കേസ് തള്ളിക്കൊണ്ടാണ് ഇപ്പോൾ എംപ്ലോയ്മെന്റ് ട്രൈബ്യുണൽ ഉത്തരവിട്ടിരിക്കുന്നത്. തനിക്കെതിരെയുള്ള ആരോപണങ്ങൾ എല്ലാം നിഷേധിച്ച ചന്ദ്രഹരൺ, വംശീയ വിദ്വേഷം മൂലം മറ്റ് മുതിർന്ന ഡോക്ടർമാർ തനിക്കെതിരെ ജൂനിയർ ഡോക്ടർമാരെകൊണ്ട് പറയിപ്പിച്ചതാണ് ഈ ആരോപണം എന്നും പറഞ്ഞു.

മാത്രമല്ല, തനിക്കെതിരെ ആരോപണമുയർത്തിയ വനിതാ ഡോക്ടർക്കെതിരെ 2 മില്യൺ പൗണ്ടിന്റെ മാനനഷ്ട കേസ് ഫയൽ ചെയ്യുമെന്നും ഇയാൾ ഭീഷണി ഉയർത്തിയിരുന്നു. എന്നാൽ, തന്നെ അനധികൃതമായി പിരിച്ചുവിട്ടതാണെന്നും വംശീയവിദ്വേഷമാണ് കാരണമെന്നും ഉള്ള ഇയാളുടെ വാദം തള്ളിക്കളഞ്ഞ ട്രിബ്യുണൽ ഇയാൾ ലൈംഗിക പീഡനം നടത്തിയതായും പറഞ്ഞു. അത് ഒരിക്കലും ക്ഷമിക്കാവുന്നതല്ലെന്നും ട്രൈബ്യുണൽ പറഞ്ഞു.

Post a Comment

0 Comments