നാടിന്റെ വികസനത്തിനൊപ്പമാണ് ഭൂരിഭാഗം ജനങ്ങളും. നാടിന് നേട്ടമുള്ള കാര്യമാണെങ്കില്‍ അത് നടപ്പിലാക്കാനാണ് സര്‍ക്കാര്‍ നിലകൊള്ളുന്നത്. എന്തൊക്കെ എതിര്‍പ്പുണ്ടായാലും ആരൊക്കെ എതിര്‍ക്കാന്‍ ശ്രമിച്ചാലും നടത്തിയേ അടങ്ങൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രകടന പത്രികയില്‍ പറയുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് ജനങ്ങള്‍ക്ക് ബോധ്യമുള്ളതാണ്. സംസ്ഥാനത്ത് സാങ്കേതിക വിദ്യയുടെ വികാസം പരമാവധി ഉപയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ജനപങ്കാളിത്വത്തോടെ വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുകയാണ് വില്ലേജ് ജനകീയ സമിതി. ജനകീയാസൂത്രണം പോലുള്ള മാതൃകയാണ് ജനകീയ സമിതി. ജനങ്ങളുടെ മുന്നില്‍ സര്‍ക്കാര്‍ കള്ളം പറയില്ല. തത്കാലത്തേക്ക് ഒരു വാഗ്ദാനമല്ല സര്‍ക്കാരിന്റേത്. റവന്യൂ വകുപ്പിലടക്കം 610 സേവനങ്ങള്‍ ഓണ്‍ലൈനായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
0 Comments