banner

വായിൽ ആഹാരം കുത്തിക്കയറ്റി ഒരു വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ

ഊട്ടി : ഒരുവയസ്സുള്ള മകനെ കൊലപ്പെടുത്തിയെന്ന കേസിൽ അമ്മ അറസ്റ്റിലായി. ഊട്ടി വണ്ണാർപ്പേട്ടയിൽ താമസിക്കുന്ന ഗീതയാണ് (40) അറസ്റ്റിലായത്. മകൻ നിധീഷിനെ അമിതമായി ആഹാരം വായിൽ കുത്തിക്കയറ്റി ശ്വാസംമുട്ടിച്ച് കൊന്നതായാണ് കേസ്. ഫെബ്രുവരി 14-നാണ് നിധീഷ് മരിച്ചത്. അബോധാവസ്ഥയിലായിരുന്ന കുട്ടിയെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ മരിക്കുകയായിരുന്നു.

ആശുപത്രിയിൽ പരിശോധിച്ച ഡോക്ടർക്ക് സംശയംതോന്നി പോലീസിനെ അറിയിച്ചു. അസ്വാഭാവികമരണത്തിന് കേസെടുത്ത പോലീസ് ഗീത അറിയാതെ അന്വേഷണം തുടരുകയായിരുന്നു. തുടർന്ന്, ഗീതയെ ചോദ്യംചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു.

ഭർത്താവുമായി പിരിഞ്ഞ് താമസിക്കുന്ന ഇവർ തന്റെ സ്വകാര്യജീവിതത്തിന് കുട്ടി തടസ്സമായതിനാൽ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന് മൊഴി നൽകി. അതിനാൽ കുട്ടിയുടെ വായിൽ അമിതമായി ആഹാരം കുത്തിയിറക്കി. തുടർന്ന്, കുട്ടി ശ്വാസംമുട്ടി മരിക്കുകയായിരുന്നു. മരണം സ്വാഭാവികമാണെന്ന് വരുത്താനാണ് ഇങ്ങനെ ചെയ്തതെന്നും ഗീത പറഞ്ഞു.

إرسال تعليق

0 تعليقات