banner

17 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം: കേസിൽ പള്ളി വികാരി അറസ്റ്റിൽ; പരാതി നൽകിയത് അധ്യാപിക; വികാരിക്കെതിരെ പോക്സോ കേസ്

പത്തനംതിട്ട കൂടൽ ഓർത്തഡോക്സ് വലിയപള്ളി വികാരി ഫാ.പോണ്ട്സൺ ജോൺ ആണ് അറസ്റ്റിലായത്.

കൂടൽ പോലീസാണ് വൈദികനെ അറസ്റ്റ് ചെയ്തത്.

17 വയസുള്ള പെൺകുട്ടി കൗൺസിലിംഗിനായി എത്തിയപ്പോഴായിരുന്നു വൈദികൻ മോശമായി പെരുമാറിയത്. 

പത്തനംതിട്ട :
പോക്സോ കേസില്‍ വൈദികനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കൂടല്‍ ഓര്‍ത്തഡോക്സ് പള്ളിയിലെ വികാരി പോണ്ട്സണ്‍ ജോണ്‍ ആണ് പിടിയിലായത്. കൗണ്‍സിലിംഗിന് വേണ്ടി എത്തിയ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ ലൈംഗികമായി അതിക്രമിച്ചെന്നാണ് പരാതി.

പെണ്‍കുട്ടിയുടെ അധ്യാപിക നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 17 വയസ് പ്രായമുള്ള പെണ്‍കുട്ടിയ്ക്ക് നേരെയാണ് വൈദികന്‍റെ അതിക്രമം. ഇന്ന് പുലര്‍ച്ചെ പത്തനംതിട്ട വനിതാ പൊലീസാണ് വൈദികനെ കസ്റ്റഡിയില്‍ എടുത്തത്. വൈദികനെ വീട്ടില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.

Post a Comment

0 Comments