banner

ദേശീയ പണിമുടക്ക്: കേരളത്തില്‍ രണ്ടാം ദിനവും ഹര്‍ത്താലിന് സമാനം; ലുലു മാളിന് മുന്നിൽ വാക്കേറ്റവും, പ്രതിഷേധവും; ജോലിയ്ക്കെത്തിയ ജീവനക്കാരെ തടഞ്ഞു; കോഴിക്കോട് പ്രതിഷേധക്കാരെ ഓടിച്ച് പോലീസ്‌

തിരുവനന്തപുരം : ദേശീയ പണിമുടക്കിൻ്റെ രണ്ടാം ദിനവും സംസ്ഥാനത്ത് ഹര്‍ത്താലിന് സമാനമായ അന്തരീക്ഷം. തലസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ ചെറിയ തോതിലുള്ള സംഘര്‍ഷം ഉണ്ടായി. തിരുവനന്തപുരം ലുലു മാളിന് മുന്നില്‍ സമരാനുകൂലികള്‍ കുത്തിയിരുന്ന് പ്രതിഷേധം നടത്തി. അടച്ചിട്ട മാളിന്റെ മുന്‍ ഗേറ്റിന് മുമ്പിലായിരുന്നു പ്രതിഷേധം. ജോലിക്കെത്തിയ ജീവനക്കാരെ അകത്തേയ്ക്ക് കടത്തി വിടാന്‍ സമരക്കാര്‍ അനുവദിച്ചില്ല. മാള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് സമരക്കാര്‍. സ്ഥലത്ത് വന്‍ പോലീസ് സന്നാഹവും ക്യാംപ് ചെയ്യുന്നുണ്ട്. അകത്ത് കയറാനാകാതെ കാത്തുനിന്ന ജീവനക്കാരോട് മടങ്ങിപ്പോകാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ തയ്യാറായില്ല. ജീവനക്കാരെ തടഞ്ഞവരെ പോലീസ് അറസ്റ്റ് ചെയ്തു.

സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ നേരിയ സംഘര്‍ഷം ഉണ്ടായിട്ടുണ്ട്. തൃശൂരില്‍ സിപിഎം ഭരണത്തിലുളള സഹകരണ ബാങ്കിനുള്ളില്‍ ഷട്ടര്‍ അടച്ചിട്ടിരുന്ന് ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. കോഴിക്കോട് വിവിധ ഇടങ്ങളില്‍ തുറന്ന കടകള്‍ സമരക്കാര്‍ അടപ്പിച്ചു. അരീക്കാട് ഇതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായി. പോലീസെത്തി സമരക്കാരെ തുരത്തുകയായിരുന്നു. പാളയം മാര്‍ക്കറ്റിലെ പച്ചക്കറിക്കടകള്‍ അടഞ്ഞു കിടക്കുകയാണ്. കഞ്ചിക്കോട് വ്യവസായ മേഖലയില്‍ തൊഴിലാളികളെ തടഞ്ഞു

കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നടത്തുന്നില്ല. അതേസമയം ഡയസ്‌നോണ്‍ പ്രഖ്യാപനം സര്‍വീസ് സംഘടനകള്‍ തള്ളിയിരിക്കുകയാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഹാജര്‍ നില വളരെ കുറവാണ്. അതിനിടെ തിരുവനന്തപുരം ഉള്ളൂരില്‍ പോലീസ് സംരക്ഷണത്തില്‍ തുറന്ന പെട്രോള്‍ പമ്പ് സിഐടിയു പ്രവര്‍ത്തകര്‍ അടപ്പിച്ചു. എനാത്ത് എസ്ബിഐ ബ്രാഞ്ചും മല്ലപ്പള്ളിയിലെ പടമിടപാട് സ്ഥാപനവും സമരക്കാര്‍ അടപ്പിച്ചു.

Post a Comment

0 Comments