banner

ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തെ അഭിനന്ദിച്ച മുഖ്യമന്ത്രിയുടെയും കെപിസിസി പ്രസിഡന്റിന്റെയും പോസ്റ്റുകൾ വൈറലാകുന്നു

തിരുവനന്തപുരം : ഇന്ത്യൻ സൂപ്പർ ലീ​ഗ് ഫൈനലിലെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മത്സരത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പരാജയപ്പെട്ടെങ്കിലും ബ്ലാസ്റ്റേഴ്സിന് കേരളത്തിന്റെ അഭിമാനമായി മാറാൻ സാധിച്ചു. ഈ മികവ് നിലനിർത്താനും അടുത്ത തവണ കിരീടം കരസ്ഥമാക്കാനും ഈ ടീമിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു. മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ഇന്ത്യൻ സൂപ്പർ ലീ​ഗ് ഫൈനലിൽ ഇരു ടീമുകളും മികച്ച കളിയാണ് കാഴ്ചവെച്ചതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധകരൻ പറഞ്ഞു. 'ഇനി ബാക്കിയില്ല എന്ന് ആരാധകർക്ക് പോലും തോന്നിയിടത്തുനിന്നുമാണ് ഒരു മികച്ച പരിശീലകനും ഒരു കൂട്ടം ഊർജ്വസ്വലരായ കളിക്കാരും ചേർന്ന് കേരളത്തിൻ്റെ സ്വന്തം ബ്ലാസ്റ്റേഴ്സിനെ ഐ എസ് എൽ ഫൈനൽ വരെയെത്തിച്ചത്. 

നിർഭാഗ്യവശാൽ നമ്മൾ തോറ്റു. പ്രിയ ബ്ലാസ്റ്റേഴ്സ് നിരാശരാകരുത്. നിങ്ങൾ കേരളത്തിൻ്റെ അഭിമാനമാണ്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ഐ എസ് എൽ ട്രോഫി സ്വന്തമാക്കിയ ഹൈദരാബാദ് എഫ്സിയ്ക്ക് അഭിനന്ദനങ്ങൾ. ' എന്ന് കെ സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.

Post a Comment

0 Comments