banner

ഫേസ്‌ബുക്ക് പോസ്റ്റിന് കമന്റിട്ടതിന് മധ്യവയസ്കനെ സിപിഎം ഏരിയ സെക്രട്ടറി ക്രൂരമായി മർദ്ദിച്ചതായി പരാതി

ഇടുക്കി : അഷ്ടമുടി ലൈവ്.  ഫേസ്‌ബുക്ക് പോസ്റ്റിന് കമന്റിട്ടതിന് മധ്യവയസ്കനെ സിപിഎം ഏരിയ സെക്രട്ടറി ക്രൂരമായി മർദ്ദിച്ചതായി പരാതി. കരിമണ്ണൂർ സ്വദേശി ജോസഫ് വെച്ചൂരി (51) നാണ് ക്രൂരമായി മർദനമേറ്റത്. സംഭവത്തിൽ കരിമണ്ണൂർ ഏരിയ സെക്രട്ടറി പി പി സുമേഷിന്റെ നേതൃത്വത്തിലാണ് മർദ്ദനം നടത്തിയതെന്ന ആരോപണമാണ് ജോസഫ് ഉന്നയിക്കുന്നത്.

ഇന്നലെ രാത്രിയോടെയാണ് സംഭവം. എട്ടോളം ബൈക്കിൽ എത്തിയ സംഘമാണ് ജോസഫിനെ മർദിച്ചത്. ഇതിന് മുന്നേ ഒരു കോൾ വന്നെന്നും അതിൽ മറു വശത്ത് ഉണ്ടായിരുന്നയാൾ  തന്നെ കാണണമെന്ന് ആവശ്യപ്പെട്ടതായ ജോസഫ് പറയുന്നു.

ആക്രമത്തിലേക്ക് നയിച്ചതെന്ന് സംശയിക്കുന്ന സംഭവം താഴെ പറയും വിധമാണ്....

ഇടതുപക്ഷത്തിൻ്റെ ഘടകകക്ഷിയായ കേരള കോൺഗ്രസ് (എം) ൻ്റെ പുതിയ മണ്ഡലം സെക്രട്ടറിയെ തെരഞ്ഞെടുത്തതായുള്ള ഫേസ്ബുക്ക് പോസ്റ്റിന് താഴെ ജോസഫ് അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. അഭിപ്രായത്തിൽ സിപിഎം ഏരിയ സെക്രട്ടറിയുടെ പേര് പരാമശിക്കുകയും ചെയ്തിരുന്നു. ഇതിൽ പ്രകോപിതരായവരാണ് തന്നെ ആക്രമിച്ചതെന്നാണ് ജോസഫ് വെച്ചൂർ ആരോപിക്കുന്നത്.

തന്നെ ആക്രമിച്ചവർ ഏകദേശം 25ഓളം പേരുണ്ടെന്നും. തന്നെ കൊലപ്പെടുത്താൻ തന്നെയാണ് അവർ ശ്രമിച്ചതെന്നും ജോസഫ് വെച്ചൂർ ആരോപിക്കുന്നു. ആക്രമണത്തിൽ സാരമായ പരിക്കേറ്റ ജോസഫ് തൊടുപുഴയിലെ സ്വകാര്യ ആശുപതിയിൽ ചികിത്സയിൽ കഴിയുകയാണ്.


إرسال تعليق

0 تعليقات