സിപിഎമ്മും സിപിഐയും രാജ്യസഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചെങ്കിലും തർക്കം മൂലം കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയം നീണ്ടുപോവുകയായിരുന്നു. അൻപതോളം നേതാക്കളാണ് രാജ്യസഭാ സീറ്റ് ലക്ഷ്യമിട്ട് രംഗത്തുളളത്. മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി. തോമസ് രാജ്യസഭാ സീറ്റ് നേടിയെടുക്കുന്നതിനുള്ള നീക്കങ്ങൾ കൂടുതൽ ശക്തമാക്കി. ഡൽഹിയിലെത്തി കേന്ദ്ര നേതാക്കളെ കണ്ടും അദ്ദേഹം ആവശ്യം ഉന്നയിച്ചിരുന്നു.
കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർഥി പ്രഖ്യാപനം നാളെ; യുവാക്കളെ പരിഗണിക്കണമെന്ന് സോണിയാഗാന്ധി; മാനദണ്ഡം തീരുമാനിച്ചിട്ടില്ലെന്നും കെ സുധാകരൻ
കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർഥി പ്രഖ്യാപനം നാളെ ഉണ്ടാകും എന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. യുവാക്കളെ പരിഗണിക്കണമെന്ന് സോണിയാഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ടെന്നും എന്നാൽ സ്ഥാനാർത്ഥി നിർണയത്തിനുള്ള മാനദണ്ഡം തീരുമാനിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം.
0 Comments