banner

പ്രവാസികൾക്ക് ആശ്വാസവാർത്ത: വിമാന ടിക്കറ്റ് നിരക്ക് അമ്പത് ശതമാനം വരെ കുറഞ്ഞേക്കും

നാട്ടിലേക്ക് വരാൻ കാത്തിരിക്കുന്ന പ്രവാസികളടക്കമുള്ള യാത്രക്കാർക്ക് ഒരു സന്തോഷവാർത്ത. വരും മാസങ്ങളിൽ വിമാന ടിക്കറ്റ് നിരക്ക് അമ്പത് ശതമാനം വരെ കുറഞ്ഞേക്കും. കൊവിഡ് കാലത്ത് ഏർപ്പെടുത്തിയ അന്താരാഷ്ട്ര യാത്ര വിലക്ക് പൂർണമായും എടുത്ത് മാറ്റുന്നതാണ് വിമാന കമ്പനികളുടെ ആകാശ യുദ്ധത്തിന് വഴിയൊരുക്കുക. നീണ്ട രണ്ട് വർഷത്തിന് ശേഷമാണ് അന്താരാഷ്ട്ര വാണിജ്യ വിമാനങ്ങളുടെ യാത്രാ വിലക്ക് പൂർണമായും എടുത്ത് മാറ്റുന്നത്. കൊവിഡ് കാലത്ത് വിമാന സർവീസുകൾ വെട്ടിക്കുറച്ചതിനാൽ നിരക്ക് കുത്തനെ ഉയർന്നിരുന്നു.

കൊവിഡ് കാലത്ത് വിമാന സർവീസുകൾ വെട്ടിക്കുറച്ചതിനാൽ നിരക്ക് കുത്തനെ ഉയർന്നിരുന്നു. ഇക്കാലയളവിൽ ഇന്ത്യയും വിവിധ രാജ്യങ്ങളും എയർ ബബിൾ കരാറിൽ ഏർപ്പെട്ടായിരുന്നു വിമാന സർവീസുകൾ നടത്തിയിരുന്നത്. ഇതോടെ ഇന്ത്യ അമേരിക്ക തുടങ്ങിയ ചില റൂട്ടുകളിൽ വിമാന നിരക്ക് നൂറ് ശതമാനം വരെ വർദ്ധിച്ചു. വിലക്ക് പൂർണമായും എടുത്ത് മാറ്റുന്നതോടെ സർവീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണവും ഗണ്യമായി വർദ്ധിക്കും. ഇന്ത്യയിലെ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന വിമാനക്കമ്പനിയായ ഇൻഡിഗോ 100ലധികം അന്താരാഷ്ട്ര വിമാന സർവീസ് പുനരാരംഭിക്കും.

ഇതിന് പുറമേ അന്താരാഷ്ട്ര വിമാന കമ്പനികളും ഇന്ത്യയിലേക്കുള്ള സർവീസുകൾ വർദ്ധിപ്പിക്കും. സിംഗപ്പൂർ എയർലൈൻസ് ഫ്‌ളൈറ്റുകളുടെ സർവീസിൽ 17 ശതമാനം വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. സിംഗപ്പൂർ എയർലൈൻസ് നിലവിൽ ഇന്ത്യയിലെ എട്ട് നഗരങ്ങളിൽ നിന്ന് 52 പ്രതിവാര സർവീസുകളാണ് നടത്തുന്നത്. എന്നാൽ മാർച്ച് 21 മുതൽ, അഹമ്മദാബാദ്, ചെന്നൈ, ഡൽഹി, കൊച്ചി, മുംബൈ എന്നിവിടങ്ങളിൽ നിന്ന് 61 പ്രതിവാര സർവീസുകൾ നടത്താനാണ് പുതിയ തീരുമാനം. ഇതോടെ വിമാന നിരക്കുകളും സർവീസും കൊവിഡിന് മുൻപുള്ള അവസ്ഥയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ റഷ്യ യുക്രെയിൻ യുദ്ധത്തെ തുടർന്ന് ക്രൂഡ് വില കുത്തനെ ഉയർന്നത് പുതിയ ഭീഷണിയായേക്കും.

Post a Comment

0 Comments