banner

രാജ്യം 'മാസ്ക്ക്' അഴിക്കുന്നു?; മാസ്‌ക് വച്ചില്ലങ്കിലും കേസ് ഇല്ല; സംസ്ഥാന സർക്കാർ നിർദ്ദേശം ഉടനെന്ന് സൂചന

ന്യൂഡൽഹി : ഇന്ത്യയില്‍ ഇനി മുതല്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായിട്ടുള്ള മാസ്‌ക് മാറ്റാമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ഇത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി. 

അത് കൊണ്ട് തന്നെ കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനങ്ങളുടെ ഭാഗമായി ഇനി മുതല്‍ മാസ്‌ക് വച്ചില്ലങ്കിലും കേസ് ഏടുക്കില്ല. 

എന്നാല്‍ ഇത് സംബന്ധിച്ചും സംസ്ഥാന സര്‍ക്കാര്‍ പുതിയ നിര്‍ദേശം പുറത്തിറക്കും. അതില്‍ ആള്‍ക്കുട്ടം, കോവിഡ് നിയന്ത്രണം എന്നിവയിലും കേസ് എടുക്കില്ല.

പൊതു ഇടങ്ങളിൽ മാസ്ക് ഇല്ലെങ്കിൽ ഇനി കേസെടുക്കില്ല . ദുരന്തനിവാരണ നിയമപ്രകാരമുള്ള നടപടികൾ ഒഴിവാക്കും. ഇതിനായി സംസ്ഥാനം പുതിയ ഉത്തരവിറക്കും എന്നും കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി എന്നും വാർത്തകൾ പുറത്തുവരുന്നു. 

നിലവിൽ മാസ്ക് ധരിച്ചില്ലെങ്കിൽ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കും. ഈ ഉത്തരവിലാണ് ഇനി മാറ്റം വരുന്നത്. എന്നാൽ ആരോഗ്യ മന്ത്രാലയം നൽകിയ മറ്റ് നിർദ്ദേശങ്ങൾ പാലിക്കണമെന്നും കേന്ദ്രം അറിയിച്ചു.

Post a Comment

0 Comments