ഇന്ന് രാവിലെ ഒമ്പതിനായിരുന്നു അപകടം. ഹാഷിർ കുട്ടിയും ഭാര്യയും കാവനാടുള്ള മാതാവിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു ഈ സമയം കായംകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കാർ മുന്നിൽ പോയ ബുള്ളറ്റിനെ ഇടിക്കാതിരിക്കാൻ വെട്ടി തിരിക്കുന്നതിനിടയിൽ ഹാഷിർ കുട്ടിയുടെ ബൈക്കിലിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ അസീന റോഡിലേക്കും ഹാഷിർക്കുട്ടി പാലത്തിന് താഴേക്കും വീണ് . വീഴ്ചയിൽ ചെവിയ്ക്കും പൊട്ടലുണ്ടാവുകയും തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അസീനക്ക് മുഖത്തും കൈയിലും സാരമായി പരിക്കേറ്റു . കഴുത്ത് എല്ലിനും പരിക്കേറ്റിട്ടുണ്ട്. ഹാഷിർ കുട്ടിയുടെ നില ഗുരുതരമായതിനാൽ ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്കാനിങ്ങിൽ പരിക്ക് ഗുരുതരമല്ലാത്തതിനാൽ അസീനയെ വീട്ടിലേക്ക് മാറ്റി.
സുനിൽ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് കാർ.
അമിത വേഗത്തിൽ വന്ന കാർ പെട്ടെന്ന് വെട്ടി തിരിച്ചതുകൊണ്ടാകാം ബൈക്കിലിടിച്ചതെന്ന് പൊലീസ് പറഞ്ഞു. അപകടത്തെ തുടർന്ന് ഏറെ നേരം ബൈപ്പാസിൽ ഗതാഗതം തടസപ്പെട്ടു. അഞ്ചാലുംമൂട് പൊലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.
0 Comments