banner

ഡൽഹി കലാപ കേസിൽ ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ച് കോടതി

ഡല്‍ഹി : പൗരത്വ ഭേദഗതി നിയമത്തിനെതിരായി 2020 ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തിന് ഗൂഢാലോചന നടത്തിയ കേസില്‍ ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിന് ഡല്‍ഹി കോടതി വീണ്ടും ജാമ്യം നിഷേധിച്ചു. കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ പരിഗണിച്ച കോടതി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിയിരുന്നു.

ഇന്ന് ജാമ്യാപേക്ഷ നിരസിച്ചുകൊണ്ടാണ് ഡല്‍ഹി ഹൈക്കോടതി വിധി പ്രസ്താവിച്ചത്. തനിക്കെതിരായ കേസുകള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന്റെ പക്കല്‍ തെളിവുകളില്ല എന്നായിരുന്നു ഉമര്‍ ഖാലിദിന്റെ വാദം. 53 പേര്‍ കൊല്ലപ്പെടുകയും എഴുനൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കലാപത്തിന്റെ സൂത്രധാരന്മാരില്‍ പ്രധാനിയാണ് ഉമര്‍ ഖാലിദ് എന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

പൗരത്വ ഭേദഗതി വിഷയത്തില്‍ ഡല്‍ഹിയില്‍ നടന്ന കലാപം കൃത്യമായ ആസൂത്രണത്തിന്റെ ഫലമായിരുന്നുവെന്ന് ഡല്‍ഹി പോലീസ് കോടതിയില്‍ വ്യക്തമാക്കി. കലാപം നടക്കുന്ന സമയത്ത് ഉമര്‍ ഖാലിദ്, നദീം, ഖാലിദ് സെയ്ഫി, നടാഷ നര്‍വാള്‍, ജാഹ്‌നവി, തബ്രേസ് തുടങ്ങിയവര്‍ ഫോണ്‍ കോളുകള്‍ വ്യത്യസ്ത ഇടങ്ങളില്‍ ഇരുന്നുകൊണ്ട് കലാപം ഏകോപിപ്പിച്ചുവെന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു.

إرسال تعليق

0 تعليقات