banner

12 മുതല്‍ രണ്ടുമണിവരെ പുറത്തിറങ്ങുന്നത് ഒഴിവാക്കണം; സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങളുടെ തോത് കൂടി

സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങളുടെ തോത് കൂടി. കേരളത്തില്‍ മാത്രം അള്‍ട്രാ വയലറ്റ് ഇന്‍ഡെക്സ് 12 ആയിട്ടാണ് ഉയർന്നത്. ചൂട് 40 ഡിഗ്രി വരെ ഉയരാനാണ് സാധ്യത. സൂര്യാതപമേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. 12 മുതല്‍ രണ്ടുമണിവരെ പുറത്തിറങ്ങുന്നത് ഒഴിവാക്കണം.

പാലക്കാടി ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുക. ഈ സാഹചര്യത്തില്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ രണ്ട് മണിവരെ പുറത്തിറങ്ങേണ്ട സാഹചര്യം പരമാവധി ഒഴിവാക്കുക. സൂര്യാതപമേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കുക.

അതേ സമയം ഉത്തരേന്ത്യന്‍ രാജ്യങ്ങളില്‍ താപനില കൂടിയേക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡല്‍ഹിയില്‍ ഇന്നും ശക്തമായ ഉഷ്ണക്കാറ്റ് തുടരും. ഡല്‍ഹി നഗരത്തിലെ ഏറ്റവും കൂടിയ താപനില 40 ഡിഗ്രി വരെ കൂടിയേക്കും.

മഹാരാഷ്ട്രയിലെ വിദര്‍ഭ, മറാക്ക്വാഡ, പശ്ചിമ രാജസ്ഥാന്‍, ഗുജറാത്ത് പശ്ചിമ മധ്യ പ്രദേശ് എന്നീ സ്ഥലങ്ങളിലെ താപനില 40-41 ഡിഗ്രിയിലെത്തി. ദക്ഷിണ പഞ്ചാബ്, ദക്ഷിണ ഹരിയാന, ഉത്തര്‍ പ്രദേശ്, ഡല്‍ഹി, ബിഹാര്‍, മധ്യ പ്രദേശ്, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ചൂട് കാറ്റ് വീശാനും സാധ്യതയുണ്ട്.

إرسال تعليق

0 تعليقات