banner

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍: പ്രഖ്യാപനം കോടതി ഇടപെടലിനെ തുടർന്ന്; കാരണമില്ലാതെ അവധിയെടുക്കരുതെന്നും നിർദ്ദേശം

തിരുവനന്തപുരം : സംയുക്ത ട്രേഡ് യൂണിന്റെ നേതൃത്വത്തിലുള്ള രണ്ടു ദിവസത്തെ ദേശീയ പണിമുടക്കില്‍ പങ്കെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. പണിമുടക്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്നും ഇത് വിലക്കിക്കൊണ്ട് ഉത്തരവിറക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. 

ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ചീഫ് സെക്രട്ടറി ഇത് സംബന്ധിച്ച് ഉടന്‍ ഉത്തരവിറക്കി. എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്.

ഡയസ്‌നോണ്‍ പ്രഖ്യാപിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്ക് ചില നിര്‍ബന്ധിത സാഹചര്യങ്ങളില്‍ ഒഴികെ കാഷ്വല്‍ ലീവ് അനുവദിക്കില്ല. അങ്ങനയല്ലാതെ ലീവെടുക്കുന്നവരുടെ ശമ്പളം പിടിക്കുന്നതിനാണ് ഡയസ്‌നോണ്‍ എന്ന് പറയുന്നത്.

ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് വിലക്കണമെന്ന് നിര്‍ദേശിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവില്‍ സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനമാണ് ഉള്ളത്. സമരം മുന്‍കൂട്ടി കണ്ട് സര്‍ക്കാര്‍ യാതൊരു ക്രമീകരണവും നടത്തിയിട്ടില്ലെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു.

Post a Comment

0 Comments