ആലപ്പുഴ : ചെങ്ങന്നൂരിൽ കെ-റെയിലിന് കല്ലിടാനെത്തിയ ഉദ്യോഗസ്ഥർക്ക് സംരക്ഷണമൊരുക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥരോട് കല്ലിടൽ നിർത്തി വെയ്ക്കാൻ ആവശ്യപ്പെട്ട് കൊടുക്കുന്നിൽ സുരേഷ് എം.പി.
മുകളിൽ നിന്ന് നിർദ്ദേശം ലഭിച്ചിട്ടാണ് കല്ലിടാൻ എത്തിയതെന് പോലീസ് പറഞ്ഞപ്പോൾ ജനപ്രതിനിധിയെന്ന നിലയിൽ കല്ലിടീൽ അടിയന്തിരമായി നിർത്തിവെയ്ക്കാൻ എം.പി ആവശ്യപ്പെടുകയായിരുന്നു.
പോലീസ് ഈക്കാര്യം എതിർത്തതോടെ നാട്ടുക്കാരുടെ നേതൃത്വത്തിൽ സംഘർഷാവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങി. എം.പിയും രോക്ഷാകുലനായി പോലീസുകാർക്ക് നേരെ തിരിയുകയായിരുന്നു.
മുകളിൽ നിന്ന് നിർദ്ദേശം ലഭിച്ചാൽ മാത്രമേ തനിക്ക് ഇവ നിർത്താൽ ഉദ്യോഗസ്ഥരോട് പറയാൻ കഴിയൂ എന്ന് പോലീസ് പറഞ്ഞപ്പോൾ. തന്നെക്കാൾ മുകളിലുള്ളവനാന് താനെന്ന് എം.പി ചൂണ്ടിക്കാട്ടി.
ഞാൻ ഡ്യൂട്ടി മാത്രമാണ് ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞപ്പോൾ. ഇപ്പോൾ താല്കാലികമായി നിർത്താനാണ് ഞാൻ പറയുന്നത് എന്ന് എംപി പറഞ്ഞു. ഇത് സംബന്ധിച്ച് പുറത്തു വന്ന വീഡിയോയിലാണ് ഇവ ചൂണ്ടിക്കാട്ടുന്നത്. പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തതോടെ കല്ലിടീൽ താൽകാലികമായി നിർത്തിവെച്ചതായാണ് വിവരം.
അതേ സമയം, പോലീസിന് നേരെ എം.പി അസഭ്യവർഷം ചോരിഞ്ഞതായി ഒരു വിഭാഗം ആളുകൾ സോഷ്യൽ മീഡിയയിൽ ആരോപിക്കുന്നുണ്ട്.
0 Comments