സംസ്ഥാനത്ത് അങ്ങോളമിങ്ങോളം സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധമുയരുന്നതിനിടയിൽ പ്രതിഷേധത്തെ നേരിട്ട ചെങ്ങന്നൂര്‍ സിഐക്ക് വധഭീഷണി. സിഐയായ ജോസ് മാത്യുവിനാണ് വധഭീഷണിക്കത്ത് ലഭിച്ചത്. ചെങ്ങന്നൂര്‍ സ്റ്റേഷനിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. ഭീഷണി കത്തുമായി ബന്ധപ്പെട്ട അന്വേഷണം പൊലീസ് ആരംഭിച്ചു.
എല്‍ഡിഎഫിനുവേണ്ടി വിഐപി രക്തസാക്ഷിയാകരുതെന്നാണ് കത്തില്‍ മുന്നറിയിപ്പു നൽകിയിരിക്കുന്നത്. മൂലധനം വര്‍ധിപ്പിക്കാനുള്ള സഖാക്കളുടെ ശ്രമത്തിനിടെ താങ്കളുടെ കുടുംബം വഴിയാധാരമാകാതെ നോക്കണമെന്ന തരത്തില്‍ രൂക്ഷമായ വാക്കുകള്‍ ഉപയോഗിച്ചാണ് ഭീഷണി.
സൂക്ഷിച്ചാല്‍ ദുഖിക്കേണ്ടെന്നും കത്തില്‍ മുന്നറിയിപ്പുണ്ട്. സിപിഐഎമ്മിന്റെ ചട്ടുകമായ താങ്കള്‍ക്ക് ഇനി എന്തെല്ലാം നഷ്ടങ്ങളാണ് ഉണ്ടാകാനിരിക്കുന്നതെന്ന് താമസിയാതെ മനസിലാകുമെന്നും ഭീഷണിയുണ്ട്.
0 Comments