banner

വിവാദങ്ങൾക്ക് മധുര പ്രതികാരം; 'സല്യൂട്ട്' പറഞ്ഞതിലും ഒരു ദിവസം മുന്നേ ഒടിടിയിൽ; ദുൽഖറിന്റെ സർജിക്കൽ സ്ട്രൈക്ക് എന്ത് കൊണ്ട്? കേസ് വരുമെന്ന ഭയമോ?

 ഇൻഷാദ് സജീവ്

‘സല്യൂട്ട്’ സിനിമയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾക്ക് ദുൽഖറിന്റെ മധുര പ്രതികാരം. ഒടിടി റീലീസിന് സിനിമ എത്തിച്ചതിനെ തുടർന്ന് ദുൽഖർ സൽമാനുമായും അദ്ദേഹത്തിന്റെ പ്രൊഡക്‌ഷൻ ഹൗസായ വേഫെറർ ഫിലിംസുമായും സഹകരിക്കില്ലെന്ന ഫിയോക് (ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള) അറിയിച്ചിരുന്നു. പിന്നാലെ പറഞ്ഞതിലും ഒരു ദിവസം മുന്നേ ‘സല്യൂട്ട്’ ഒടിടിയിൽ പ്രദർശിപ്പിച്ചത് ദുൽഖർ സൽമാൻ്റെ അഭിപ്രായ പ്രകാരമാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

‘സല്യൂട്ട്’ തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോർട്ടുകൾ. പിന്നാലെ ഒടിടി പ്ലാറ്റ്ഫോമായ സോണി ലൈവിൽ ചിത്രം റിലീസ് ചെയ്യുകയാണെന്ന ഔദ്യോഗിക പ്രഖ്യാപനം വന്നതോടെയാണ് വിവാദങ്ങളുടെ തുടക്കം. ഈ സിനിമ തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് കരാർ ചെയ്തിരുന്നതായി ഫിയോക് പ്രസിഡന്റ് വിജയകുമാർ അവകാശപ്പെട്ടു. ഒപ്പിട്ട കരാർ ദുൽഖർ പാലിക്കാത്തതിൻ്റെ പശ്ചാത്തലത്തിലാണ് ദുൽഖറുമായും അദ്ദേഹത്തിന്റെ പ്രൊഡക്‌ഷൻ ഹൗസായ വേഫെറർ ഫിലിംസുമായും സഹകരിക്കില്ലെന്ന തീരുമാനം ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ തിയറ്ററുകളുമായി ഉണ്ടാക്കിയ കരാറില്‍ റീലീസിന് നിശ്ചിത കാലയളവ് പറഞ്ഞിരുന്നെന്നും. ഇതിനുള്ളിൽ സിനിമ തിയറ്ററുകളിൽ ചെയ്തില്ലെങ്കിൽ ഒടിടി റിലീസിന് പോകുമെന്ന് തിയറ്റർ ഉടമകളെ നേരത്തെ തന്നെ അറിയിച്ചിരുന്നതായും പ്രൊഡക്‌ഷൻ ഹൗസായ വേഫെറർ ഫിലിംസിനെ ഉദ്ധരിച്ച് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. നിരവധി സിനിമകളുടെ ആതിഖ്യം മൂലവും കൊവിഡ് നിയന്ത്രണങ്ങൾ നിലനിന്നിരുന്നതിനാലും ചിത്രം തിയറ്ററിൽ എത്തിക്കാൻ കഴിഞ്ഞില്ല കാര്യങ്ങൾ ഇങ്ങനെയായിരിക്കെ ഒടിടിയുമായി ഒരു കരാർ ഉണ്ടായിരിക്കുകയും അത് പാലിക്കപ്പെടാതിരിക്കുകയും ചെയ്യുമ്പോൾ, അത് ഞങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുന്ന കാര്യമായി മാറും. അതുകൊണ്ട് തന്നെ ഒടിടിയിലൂടെ റിലീസ് ചെയ്യുകയല്ലാതെ മറ്റ് മാർഗമില്ല. അല്ലാത്ത പക്ഷം കരാർ ലംഘനമാകും ഇതിനാലാണ് ഒടിടി റീലീസിന് സിനിമ എത്തിച്ചതെന്നും അവർ അറിയിച്ചു.

പിന്നാലെ സിനിമയുടെ ഒടിടി റീലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ചിലർ കോടതിയെ അടുത്ത ദിവസങ്ങളിൽ സമീപിക്കാൻ ഒരുങ്ങിയിരുന്നതായി സിനിമാ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഇങ്ങനെ സംഭവിച്ചാൽ ദുൽഖറിൻ്റെ നിർമ്മാണ കമ്പനിയായ വേഫെറർ ഫിലിംസിനും ദുൽഖർ സൽമാന് വ്യക്തിപരവുമായി ഉണ്ടാകുന്ന നഷ്ടങ്ങൾ ചെറുതല്ല.

കരാർ ലംഘനം ചൂണ്ടിക്കാട്ടി ചിലർ കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു എന്ന അണിയറ നീക്കങ്ങൾ മനസ്സിലാക്കിയ ദുൽഖർ. ഒടിടി പ്ലാറ്റ്ഫോമായ സോണി ലൈവുമായി അടിയന്തിര കൂടിയാലോചനകൾ നടത്തി ചിത്രം പറഞ്ഞതിലും ഒരു ദിവസം മുന്നേ പ്രദർശിപ്പിക്കുകയായിരുന്നെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അഭിനേതാവ് എന്നതിലുപരി ബിസിസുകാരനായ ദുൽഖറിൻ്റെ ബുദ്ധിയാണ് ഇതിന് പിന്നിലെന്നുള്ളത് സമ്മതിക്കാതെ വയ്യ.

Post a Comment

0 Comments