banner

ഓസ്കർ പുരസ്കാരം: സയൻസ് ഫിക്ഷന്‍ ചിത്രം ഡ്യൂണിന് ആറ് പുരസ്കാരങ്ങൾ

94-ാമത് ഓസ്കറിൽ അമേരിക്കൻ സയൻസ് ഫിക്ഷന്‍ ചിത്രം ഡ്യൂണിന് ആറ് പുരസ്കാരങ്ങൾ ലഭിച്ചു.
മികച്ച സംഗീതം (ഒറിജിനല്‍), മികച്ച സൗണ്ട്, മികച്ച ചിത്രസംയോജനം, മികച്ച പ്രൊഡക്ഷൻ ഡിസൈൻ, മികച്ച ഛായാഗ്രഹണം, മികച്ച വിഷ്വല്‍ എഫക്ട് എന്നിവയ്ക്കാണ് ചിത്രത്തിന് ഓസ്‍കറുകൾ ലഭിച്ചത്. തിമിത്തി ഷാലമി, റെബേക്ക ഫെര്‍ഗൂസന്‍, ഓസ്‍കര്‍ ഐസക്, ജോഷ് ബ്രോലിന്‍, ഡേവ് ബൗട്ടിസ്റ്റ, സെന്‍ഡയ, ജേസൺ മമൊവ, ചാംഗ് ചെംഗ് തുടങ്ങിയ നീണ്ട താരനിരയാണ് ചിത്രത്തിൽ അണിനിരന്നിട്ടുള്ളത്.

ട്രോയ് കോട്‌സർ മികച്ച സഹനടനുള്ള ഓസ്‌കർ പുരസ്‌കാരം (കോഡ) നേടി . ഓസ്കർ നേടുന്ന കേൾവിശക്തി ഇല്ലാത്ത ആദ്യനടനാണ് ട്രോയ് കോട്‌സർ. ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിൽ ഇന്ന് നടന്ന ചടങ്ങിലാണ് മികച്ച സഹനടനുള്ള പുരസ്‌കാരം പ്രഖ്യാപിച്ചത്. മൂന്ന് പതിറ്റാണ്ടിലേറെയായി ട്രോയ് കോട്‌സർ ടെലിവിഷൻ, സിനിമ മേഖലയിൽ പ്രവർത്തിക്കുന്നു.

അതേസമയം മികച്ച സഹനടിക്കുള്ള ഓസ്‌കർ പുരസ്‌കാരം അമേരിക്കൻ താരം അരിയാനെ ഡിബോസ് സ്വന്തമാക്കി. മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടുന്ന ആദ്യ എൽജിബിടിക്യു നടിയും, ആദ്യ ആഫ്രോ-ലാറ്റിന വംശജയുമാണ് അരിയാന ഡിബോസ്.

ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിലാണ് പുരസ്‌കാര ചടങ്ങുകൾ പുരോഗമിക്കുന്നത്. ഇന്ത്യൻ സമയം പുലർച്ചെ 5.30 നാണ് ഓസ്‌കർ പുരസ്‌കാര ചടങ്ങ് ആരംഭിച്ചത്. ആകെ 23 മത്സരവിഭാഗങ്ങളിൽ എട്ടെണ്ണം പ്രഖ്യാപിച്ചത് ചടങ്ങിന് മുൻപായിരുന്നു. വിവിധ ഭാഷകളിലുള്ള 276 ചിത്രങ്ങളാണ് പട്ടികയിലുള്ളത്.

Post a Comment

0 Comments