കൊല്ലം : ജില്ലാ ആശുപത്രിയിൽ ഡിവൈഎഫ്ഐ നൽകിവരുന്ന ഉച്ചഭക്ഷണവിതരണം അഖിലേന്ത്യാ പണിമുടക്കിലും കൃത്യസമയത്ത് തന്നെ എത്തിച്ചു. അഞ്ചൽ ആയിരനല്ലൂർ
മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഭക്ഷണം എത്തിച്ചത്. രണ്ടായിരത്തിലധികം ഭക്ഷണപ്പൊതികൾ കൊണ്ടുവന്നിരുന്നു. ഹോസ്പിറ്റലിൽ നൽകിയതിനുശേഷം നഗരത്തിൽ വിശന്നിരിക്കുന്നവർക്കും ഭക്ഷണം കിട്ടാതെ വന്നവർക്കും ഭക്ഷണം നൽകി.
ഡിവൈഎഫ്ഐ ജില്ലാ ജോയിൻ സെക്രട്ടറി പി കെ സുധീർ വിതരണം ഉദ്ഘാടനം ചെയ്തു
ജില്ലാ കമ്മിറ്റി അംഗം മനു എസ് ദാസ്, ബ്ലോക്ക് ജോയിൻ സെക്രട്ടറി സുമേഷ്, ബിലാൽ, വൈശാഖ്, മിഥുൻ ആയിരനല്ലൂർ മേഖല പ്രസിഡന്റ് ഷൈൻ ബാബു,മേഖല സെക്രട്ടറി അനുരാഞ്ചൻ,മേഖല കമ്മിറ്റി അംഗങ്ങളായ ഗോഡ്സൺ, ജിജോജോൺ,ജോമോൻ എന്നിവർ നേതൃത്വം കൊടുത്തു
0 تعليقات