banner

ഡിവൈഎഫ്‌ഐ നേതാവിന് വെട്ടേറ്റു; പിന്നില്‍ ആര്‍എസ്എസ് എന്ന് ആരോപണം

പത്തനംതിട്ട : ഡിവൈഎഫ്‌ഐ നേതാവിന് വെട്ടേറ്റു. സുനില്‍ മാഞ്ഞാലി എന്ന ഡിവൈഎഫ്‌ഐ ഏരിയ എക്‌സിക്യൂട്ടീവംഗവും കടമ്പനാട് കിഴക്ക് മേഖല സെക്രട്ടറിയുമായ തുവയൂര്‍ തെക്ക് സുരേഷ് ഭവനില്‍ സുനില്‍ സുരേന്ദ്രനാണ് (27) വെട്ടേറ്റത്. 

സുനിലിനെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു.

ശനിയാഴ്ച വൈകിട്ട് ആറോടെ ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മലങ്കാവിലേക്ക് പോകുംവഴി മാഞ്ഞാലിൽ ബൈക്ക് തടഞ്ഞ്‌ ആക്രമിക്കുകയായിരുന്നു. പുറത്തും തുടയിലുമായുള്ള മൂന്ന്‌ വെട്ടുകളും ആഴത്തിലാണ്‌. 

Post a Comment

0 Comments