Latest Posts

സർക്കാർ നിർദ്ദേശത്തിന് പുല്ലുവില: ഡയസ്‌നോണ്‍ തള്ളി ജീവനക്കാര്‍; സെക്രട്ടേറിയറ്റില്‍ ഹാജരായത് 176 ജീവനക്കാർ

തിരുവനന്തപുരം : ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനമായ ഇന്ന് സെക്രട്ടേറിയറ്റില്‍ 176 ജീവനക്കാരാണ് ജോലിക്ക് ഹാജരായത്.പൊതുഭരണ വകുപ്പില്‍ 156, ഫിനാന്‍സ് 19, നിയമവകുപ്പില്‍ ഒന്ന് എന്നിങ്ങനെയാണ് ഹാജര്‍ നില. ആകെ 4828 ജീവനക്കാരാണ് സെക്രട്ടേറിയറ്റിലുള്ളത്.

പണിമുടക്കിന്റെ ആദ്യ ദിനമായ ഇന്നലെ 32 പേരാണ് ജോലിക്കെത്തിയിരുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനവും, സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചതുമാണ് ഇന്നലത്തേക്കാള്‍ ഹാജര്‍ നില കൂടാന്‍ കാരണമായത്. ജീവനക്കാര്‍ ഓഫീസുകളില്‍ എത്തണമെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ബഹുഭൂരിപക്ഷം ജീവനക്കാരും സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച്‌ പണിമുടക്കുകയാണ്.

ഹൈക്കോടതി ഉത്തരവുണ്ടായിട്ടും മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലും ജീവനക്കാരുടെ ഹാജര്‍ നില വളരെ കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ ജീവനക്കാര്‍ പണി മുടക്കരുതെന്ന കോടതി വിധി ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു. പണിമുടക്കു ദിവസം നമുക്ക് ശമ്ബളം ഉണ്ടാകില്ലെന്ന ബോധത്തിലേക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ മാറണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

0 Comments

Headline