പെൺകുട്ടിക്ക് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാരിനോട് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരേ ഡിവിഷൻ ബെഞ്ചിന് മുമ്പാകെ നൽകിയ അപ്പീലിലാണ് സംസ്ഥാന സർക്കാർ ഈ നിലപാട് സ്വീകരിച്ചത്. വിഷയത്തിൽ സർക്കാർ നഷ്ടപരിഹാരം നൽകേണ്ടതല്ലേയെന്ന് ഡിവിഷൻ ബെഞ്ച് ചോദിച്ചു.
എന്നാൽ, വിഷയത്തിൽ സർക്കാരിന് നഷ്ടപരിഹാരം നൽകേണ്ട ബാധ്യതയില്ലെന്ന് സർക്കാർ നിലപാട് സ്വീകരിച്ചു. സർക്കാരിന്റെ വീഴ്ച കൊണ്ടല്ല ഇത്തരമൊരു സംഭവം ഉണ്ടായിരിക്കുന്നത്. ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്ചകൾ സർക്കാരിന് ഏറ്റെടുക്കാനാവില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഹർജി വേനലവധിക്ക് ശേഷം വിശദമായി വാദം കേൾക്കാനായി മാറ്റിവെച്ചു.
0 Comments