banner

മുൻ ഭാര്യയുടെ ദേഹത്തേക്ക് ഭർത്താവ് ആസിഡ് ആക്രമണം നടത്തി: പൊലീസെത്തിയത് അയൽവാസികൾ വിവരമറിയിച്ചതിനെ തുടർന്ന്; യുവാവ് പൊലീസ് പിടിയിൽ, കാരണമറിയാതെ ജനങ്ങൾ......

തൊടുപുഴയിൽ മുൻ ഭാര്യയുടെ ദേഹത്തേക്ക് മുൻ ഭർത്താവ് ആസിഡ് ആക്രമണം നടത്തി. മുട്ടം മഞ്ഞപ്രയിലാണ് സംഭവം. തൊടുപുഴ പഴയമറ്റം സ്വദേശി സോനക്ക് നേരെ ആണ് ആക്രമണം ഉണ്ടായത്. സോനയുടെ മുൻ ഭർത്താവ് രാഹുൽ ആണ് അക്രമം നടത്തിയത്. 

ഇന്ന് രാവിലെ ആണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ സോനയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുട്ടം പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. രാഹുലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. യുവതിക്ക് നാല്പത് ശതമാനം പൊള്ളലേറ്റു. 

നെഞ്ചിലും രണ്ട് കൈകളിലും പുറകിലും പൊള്ളലേറ്റു. ഇവരെ ബേർൺ ഐസിയുവിലേക്ക് മാറ്റി. അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.

പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നാൽപത് ശതമാനത്തോളം പൊള്ളലേറ്റ യുവതി ബേൺ ഐസിയുവിലാണ്. നെഞ്ചിലും രണ്ട് കൈകളിലും പുറക് ഭാഗത്തുമാണ് പൊള്ളലേറ്റത്. അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

അയൽവാസികളിൽ നിന്നും വിവരം ശേഖരിച്ചു. സംഭവ സ്ഥലത്തു നിന്നും ആസിഡ് കൊണ്ടു വന്ന കുപ്പി കണ്ടെടുത്തു. ഇത്തരത്തിൽ ആക്രമണം നടത്താനിടയായ കാരണത്തെ കുറിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ്. 

Post a Comment

0 Comments