സംസ്ഥാന വ്യാപകമായി ടാറ്റു സ്ഥാപനങ്ങളിൽ എക്സൈസ് പരിശോധന. ടാറ്റു ചെയ്യുമ്പോൾ ഉണ്ടാകുന്ന വേദന ഒഴിവാക്കാൻ ലഹരി മരുന്ന് നൽകുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് നടപടി. മലപ്പുറം തിരൂരിലെ സ്ഥാപനത്തിൽ നിന്ന് എക്സൈസ് 20ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
കോഴിക്കോട് ജില്ലയിലെ സ്ഥാപനങ്ങളിൽ ഇന്നലെ പരിശോധന നടത്തിയിരുന്നു. 4 സർക്കിൾ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ 9 റേഞ്ചുകളിലാണ് പരിശോധന നടത്തിയത്. ഇന്നലെ നടത്തിയ പരിശോധനയിൽ ലഹരി വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് എക്സൈസ് അറിയിച്ചു.
അതേ സമയം ഒരാഴ്ചക്കിടെ മലപ്പുറം ജില്ലയിൽ പിടിച്ചെടുത്തത് ഒൻപതുകോടി രൂപയുടെ കുഴൽപ്പണമെന്ന് പോലീസ്. മതിയായ രേഖകളില്ലാതെ കടത്തിയ ഒരു കിലോ ഗ്രാം സ്വർണവും ഇക്കാലയളവിൽ പിടിച്ചെടുത്തിരുന്നു. മതിയായ രേഖകളില്ലാതെ വാഹനത്തിലെ രഹസ്യ അറയിലൊളിപ്പിച്ച് കടത്തിയ 4.40 കോടി രൂപയാണ് വളാഞ്ചേരി പൊലീസ് ഇന്നലെ പിടികൂടിയത്.
സംസ്ഥാനത്തെ ഏറ്റവും വലിയ കുഴൽപ്പണ വേട്ടയാണിതെന്ന് ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസ് പറഞ്ഞു. ഇന്നലെ പിടിച്ചെടുത്ത തുക സംബന്ധിച്ച വിവരം ആദായ നികുതി വകുപ്പിനെയും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റിനെയും അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു.
0 Comments