വടക്ക് പടിഞ്ഞാറൻ സൗദി അറേബ്യയിലെ തബൂക്കിലാണ് ക്രൂരമായ കുറ്റകൃത്യം അരങ്ങേറിയത്.
സൗദി ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം, അമ്മയെ കൊലപ്പെടുത്തിയതായി പ്രതി സമ്മതിച്ചു. അതനുസരിച്ച് അദ്ദേഹത്തെ നിർദ്ദിഷ്ട കോടതിയിലേക്ക് റഫർ ചെയ്യുകയും, വിചാരണയ്ക്കൊടുവിൽ പ്രതിക്ക് വധശിക്ഷ വിധിക്കുകയും ആയിരുന്നു.
ജിദ്ദയിൽ രണ്ട് പെൺകുട്ടികളെ പ്രലോഭിപ്പിച്ച് ബലാത്സംഗം ചെയ്തെന്നാരോപിച്ച് കഴിഞ്ഞ ആഴ്ച സൗദി പൗരനെ വധിച്ചിരുന്നു. രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതായി പ്രതി സമ്മതിച്ചതായും അതിനാലാണ് ശിക്ഷിക്കപ്പെട്ടതെന്നും സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
0 Comments