കഴിഞ്ഞ വർഷം മാർച്ച് പതിനൊന്നിന് അലോഷ്യസിൻ്റെ മകൻ അഗസ്റ്റിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതിൻ്റെ ഒന്നാം ചരമ വാർഷികം ഈ മാർച്ച് പതിനൊന്നിനായിരുന്നു. എന്നാൽ മാർച്ച് ഏഴ് തിങ്കളാഴ്ച ചടങ്ങുകൾ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇതിൽ അലോഷ്യസിന് എതിർപ്പ് ഉണ്ടായിരുന്നു.
പിന്നാലെ ചടങ്ങുകൾ നടന്ന മാർച്ച് ഏഴ് തിങ്കളാഴ്ച പത്തരയോടെ അലോഷ്യസിനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിന് അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു.
0 تعليقات