Latest Posts

പ്രായപൂർത്തിയാവാത്ത മകളെ പീഡിപ്പിച്ചയാളെ അച്ഛൻ തലയറുത്ത് കൊലപ്പെടുത്തി; ശരീരം കഷ്ണങ്ങളാക്കി നദിയിലെറിഞ്ഞു

ഭോപ്പാൽ : പ്രായപൂർത്തിയാവാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചയാളെ പിതാവ് കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി നദിയിലൊഴുക്കി. മദ്ധ്യപ്രദേശിലെ ഖാണ്ഡ്യ ജില്ലയിൽ ഇന്നലെയാണ് സംഭവം നടന്നത്. ത്രിലോക് എന്ന 55 കാരാണ് കൊല്ലപ്പെട്ടത്. തലയില്ലാത്ത മൃതദേഹം അജ്‌നൽ നദിയിലൂടെ ഒഴുകി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

14കാരിയായ പെൺകുട്ടിയെ ബന്ധു കൂടിയായ ത്രിലോക് ചന്ദ് ലൈംഗികമായി പീഡിപ്പിച്ചു.വിവരമറിഞ്ഞ് പ്രകോപിതനായ പെൺകുട്ടിയുടെ അച്ഛനും അമ്മാവനും ചേർന്ന് ഇയാളെ വിളിച്ചു വരുത്തി നദിക്കരയിലേക്ക് കൊണ്ടുപോയാണ് കൊലപ്പെടുത്തിയത്.തലയറുത്ത ശേഷം മൃതദേഹം കഷ്ണങ്ങളാക്കി നദിയിൽ എറിയുകയായിരുന്നുവെന്നാണ് വിവരം.

മീൻ മുറിക്കാനുപയോഗിക്കുന്ന വലിയ കത്തിയാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മാവനേയും പിതാവിനേയും പോലീസ് അറസ്റ്റ് ചെയ്തു.

0 Comments

Headline