banner

അന്ന് ഒന്നാം സമ്മാനം, ഇന്ന് രണ്ടാം സമ്മാനം; 25 ലക്ഷത്തിന് മുന്നിൽ തന്റെ സത്യസന്ധത കീഴടക്കാതെ സ്മിജ

കഴിഞ്ഞവർഷം എറണാകുളം പട്ടിമറ്റം സ്വദേശിനിനിയും ലോട്ടറിവില്പനക്കാരിയും ആയ സ്മിജയിൽ നിന്നും ചന്ദ്രൻ എന്ന ആൾ ഒരു ലോട്ടറി എടുത്തിരുന്നു. ഫോണിലൂടെ കടം ഉറപ്പിച്ച് വാങ്ങിയ ഈ സമ്മർ ബംബറിന് ഒന്നാം സ്ഥാനം ലഭിച്ചു. കടം ഉറപ്പിച്ച ടിക്കറ്റ് ആണെങ്കിലും ചന്ദ്രന്റെ വീട്ടിൽ എത്തി ടിക്കറ്റ് നൽകിയ സ്മിജയെ അത്ര പെട്ടെന്നൊന്നും മലയാളികൾക്ക് മറക്കാനാവില്ല. 

ഇപ്പോഴിതാ വീണ്ടും സ്മിജയുടെ കയ്യിൽ നിന്നും സമ്മർ ബംബർ എടുത്ത ആൾക്ക് രണ്ടാം സമ്മാനം ലഭിച്ചിരുന്നു. ചെന്നൈയിൽ താമസിക്കുന്ന യുവതിയാണ് 25 ലക്ഷം രൂപയുടെ ടിക്കറ്റ് അവകാശി. ഭാഗ്യം കച്ചവടം ആക്കിയപ്പോഴും സത്യസന്ധത കൈ വിടാത്തത് കൊണ്ട് ഭാഗ്യദേവത പിന്നെയും പിന്നെയും സ്‌മിജയെ അനുഗ്രഹിക്കുകയാണ് എന്ന് പറയുകയാണ് മലയാളികൾ.

പണം നൽകി ടിക്കറ്റ് പറഞ്ഞുവെച്ച, ഹൈദരാബാദിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശിനി സുബറാവു പത്മയ്ക്കാണ് 25 ലക്ഷം രൂപ അടിച്ചത്. പറഞ്ഞുവെച്ചിരുന്ന ഈ ടിക്കറ്റുമായി സുബറാവു പത്മയെ കാത്തിരിക്കുകയാണ് സ്മിജ.

രണ്ട് ദിവസത്തിനുള്ളിൽ ആലുവയിൽ വന്ന് പദ്മം ടിക്കറ്റ് ഏറ്റുവാങ്ങും. മിക്കവാറും മാസങ്ങളിൽ സ്മിജയുടെ കയ്യിൽ നിന്നും പദ്മം ടിക്കറ്റ് എടുക്കാറുണ്ട്. സാമ്പത്തികമായി സഹായിക്കാമെന്ന് പദ്മം നിരവധി തവണ സ്മജയോട് പറഞ്ഞിരുന്നു. എന്നാൽ സഹായം വേണ്ടെന്ന് പറഞ്ഞുവെയ്‌ക്കുകയായിരുന്നു സ്മിജ. സ്മിജയുടെ സത്യസന്ധതയാണ് സഹോദരിയെ പോലെ സ്‌നേഹിക്കാൻ കാരണമെന്ന് പദ്മ പറയുന്നു.

രാജഗിരി ആശുപത്രിയ്‌ക്ക് മുന്നിൽ വർഷങ്ങളായി ടിക്കറ്റ് വിൽക്കുന്നയാളാണ് സ്മിജ. കാക്കനാട് സർക്കാർ പ്രസിൽ താത്കാലിക ജീവനക്കാരായിരുന്നു സ്മിജയും ഭർത്താവും. മൂത്ത മകന്റെ ചികിത്സയ്‌ക്കായി അവധിയെടുത്തതിനെ തുടർന്ന് ഇവർക്ക് ജോലി നഷ്ടപ്പെട്ടു. പിന്നീടാണ് ലോട്ടറി കച്ചവടത്തിന് ഇറങ്ങുന്നത്.



Post a Comment

0 Comments