banner

മുൻ കെഎസ്ആർടിസി ജീവനക്കാരൻ റോഡിൽ ആത്മഹത്യ ചെയ്തു; ബൈക്കിലെത്തിയ അജയകുമാർ ജീവനൊടുക്കിയത് സ്വയം തീകൊളുത്തി

തീക്കൊള്ളി പാറയിൽ മുൻ കെഎസ്ആർടിസി ജീവനക്കാരൻ റോഡിൽ തീ കൊളുത്തി ആത്മഹത്യ ചെയ്തു. മൂവാറ്റുപുഴ സ്വദേശി അജയകുമാർ എന്ന ബേബിക്കുട്ടനാണ് മരിച്ചത്. ബൈക്കിലെത്തിയ അജയകുമാർ കൈയിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് തീകൊളുത്തു കയായിരുന്നു. ആത്മഹത്യ ചെയ്യുവാനുള്ള കാരണം വ്യക്തമല്ല

മൂവാറ്റുപുഴ തീക്കൊള്ളി പാറയിൽ ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ അജയകുമാർ കൈയിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു. 

 ഓടിക്കൂടിയ നാട്ടുകാർ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷമാണ് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റിയത്.

إرسال تعليق

0 تعليقات