banner

തൃക്കരുവ ഗ്രാമപഞ്ചായത്ത് മുൻ അംഗം ജെസി അന്തരിച്ചു; വിടവാങ്ങിയത് പതിനഞ്ചാം വാർഡിനെ പ്രതിനിധീകരിച്ച ആദ്യ വനിത

തൃക്കരുവയിലെ കോൺഗ്രസ്സ് വനിതാ നേതാവും മുൻ പഞ്ചായത്തംഗവുമായ ജെസി അന്തരിച്ചു. 52 വയസ്സായിരുന്നു. ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിയിലായിരുന്നു അന്ത്യം.

തൃക്കരുവയിലെ കോൺഗ്രസ്സ് സാന്നിധ്യവും 2015-20 കാലഘട്ടത്തിൽ തൃക്കരുവ മണലിക്കട പതിനഞ്ചാം വാർഡിനെ കോൺഗ്രസ് ടിക്കറ്റിൽ ഗ്രാമ പഞ്ചായത്തംഗമായി പ്രതിനിധീകരിച്ചിട്ടുണ്ട്. പതിനഞ്ചാം വാർഡിലെ ആദ്യത്തെ വനിതാ ജനപ്രതിനിധിയായിരുന്നു അവർ. ദീർഘകാലമായി അസുഖങ്ങൾ അലട്ടിയിരുന്നു.  

Post a Comment

0 Comments