കോഴിക്കോട് : മിക്ചര്‍ കഴിക്കുന്നതിനിടെ നിലക്കടല തൊണ്ടയില്‍ക്കുടുങ്ങി നാലുവയസ്സുകാരി മരിച്ചു. നാറാത്ത് വെസ്റ്റിലെ ചെറുവാട്ടുവീട്ടില്‍ പ്രവീണിന്റെയും ശരണ്യയുടെയും ഏകമകള്‍ തന്‍വിയാണ് മരിച്ചത്.
ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് തൊണ്ടയില്‍ കുടുങ്ങിയത്. അസ്വസ്ഥതപ്രകടിപ്പിച്ച കുട്ടിയെ ഉടന്‍ കൊയിലാണ്ടി താലൂക്കാശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലുമെത്തിച്ചെങ്കിലും മരിച്ചു.
കന്നൂര്‍ ഇന്ത്യന്‍ പബ്ലിക് സ്‌കൂളിലെ നഴ്‌സറിക്ലാസ് വിദ്യാര്‍ഥിനിയാണ്.
0 Comments