banner

സ്വകാര്യ ലോഡ്ജ് മുറിയിൽ യുവതിയും യുവാവും മരിച്ചനിലയിൽ

വയനാട് : സുൽത്താൻ ബത്തേരിയിൽ മണിച്ചിറയിൽ സ്വകാര്യ ലോഡ്ജിൻ്റെ മുറിയിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. ഇരുവരും സുഹൃത്തുക്കളാണ്. പുല്‍പ്പളളി അമരക്കുനി പോത്തനാമലയില്‍ നിഖില്‍ പ്രകാശ് (26), ശശിമല മാടപ്പള്ളിക്കുന്ന്  വെള്ളംകുന്നില്‍ ബബിത (22) എന്നിവരെയാണ് മണിച്ചിറയിലെ സ്വകാര്യ ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ചൊവ്വാഴ്ചയാണ് ഇരുവരും മണിച്ചിറയിലെ സ്വകാര്യ ലോഡ്ജിൽ  മുറിയെടുത്തത്. ബുധനാഴ്ച ഉച്ചയായിട്ടും രണ്ടുപേരെയും മുറിയുടെ പുറത്തേക്ക് കണ്ടില്ല. പിന്നാലെ സംശയം തോന്നിയ ലോഡ്ജ് ജീവനക്കാർ പോലീസിൽ വിവരമറിയിക്കുകയും ആയിരുന്നു. പോലീസെത്തി മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് രണ്ടുപേരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സീലിങ് ഫാനിനോട് ചേർന്ന ഹുക്കിൽ തുണി കുരുക്കിയാണ് ഇരുവരും തൂങ്ങിമരിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്തു. 

Post a Comment

0 Comments