banner

ശബരിമല വിമാനത്താവളത്തിന് പാർലമെന്ററി സമിതിയുടെ പച്ചക്കൊടി

ശബരിമല വിമാനത്താവളത്തിന് പാർലമെന്ററി സമിതിയുടെ പച്ചക്കൊടി. പദ്ധതി യാഥാര്‍ഥ്യമാകേണ്ടതാണെന്ന് ബിജെപി എംപി ടി.ജി.വെങ്കിടേഷ് അധ്യക്ഷനായ പാർലമെന്റിന്റെ ഗതാഗത, ടൂറിസം സമിതിയുടെ റിപ്പോര്‍ട്ട്. ശബരിമലയെ തിരുവനന്തപുരം, കൊച്ചി ടൂറിസം സർക്യൂട്ടുമായി ബന്ധിപ്പിക്കാൻ ടൂറിസം മന്ത്രാലയം മുന്നോട്ടുവരണമെന്നും സമിതി നിർദേശിച്ചു.കോട്ടയം ജില്ലയിലെ എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ വിമാനത്താവളത്തിന് അനുമതി തേടി കെഎസ്ഐഡിസി 2020 ജൂണിൽ വ്യോമയാന മന്ത്രാലയത്തെ സമീപിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

Post a Comment

0 Comments